Railway Update: കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി ഭാഗികമായി റദ്ദാക്കി; പല സർവീസുകളും വൈകിയോടും, കാരണം

Kannur Ernakulam Intercity Express Partially Cancelled: പ്രിതദിന സർവീസായ കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. കൂടാതെ പ്രധാനപ്പെട്ട പല ദീർഘദൂര, ഹ്രസ്വദൂര ട്രെയിൻ സർവീസുകളും വൈകിയോടുമെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.

Railway Update: കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി ഭാഗികമായി റദ്ദാക്കി; പല സർവീസുകളും വൈകിയോടും, കാരണം

പ്രതീകാത്മക ചിത്രം

Published: 

05 Sep 2026 | 06:33 PM

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രിതദിന സർവീസായ കണ്ണൂർ- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട പല ദീർഘദൂര, ഹ്രസ്വദൂര ട്രെയിൻ സർവീസുകളും വൈകിയോടുമെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.

ഭാ​ഗികമായി റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം ഡിവിഷനിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം കണ്ണൂർ- എറണാകുളം ജങ്ഷൻ (ട്രെയിൻ നമ്പർ 16306) ഇന്റർസിറ്റി എക്സ്പ്രസ് സെപ്റ്റംബർ 25, 26, 27 ഒക്ടോബർ രണ്ട്, നാവ്, ആറ്, ഒമ്പത്, 11, 13 തീയതികളിൽ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതാണ്.

ALSO READ: ഉറക്കം നടിച്ച്, KSRTC ബസിൽ അ‌ടുത്തിരുന്ന യുവതിയെ കയറിപ്പിടിച്ചു; മലപ്പുറം സ്വദേശി അ‌റസ്റ്റിൽ

സേലം ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം കോയമ്പത്തൂർ- ഷൊർണൂർ പാസഞ്ചർ (ട്രെയിൻ നമ്പർ 56603) സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽ നിന്നാകും ട്രെയിൻ യാത്ര പുറപ്പെടുക. ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ (ട്രെയിൻ നമ്പർ 56604) ട്രെയിനും ഈ ദിവസങ്ങളിൽ പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂർ-ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 02197) സെപ്റ്റംബർ 21 ന് കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ റദ്ദാക്കും. ഈ ദിവസം പോത്തന്നൂരിൽ നിന്നാകും ട്രെയിൻ യാത്ര ആരംഭിക്കുക.

വൈകിയോടുന്ന ട്രെയിനുകളുടെ പട്ടിക

പാലക്കാ‍ട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിനുകളാണ് ഈ റൂട്ടിൽ വൈകിയോടുന്നത്.

മം​ഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ (22638) വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 06, 08, 10, 13 തീയതികളിൽ 45 മിനിറ്റ് വരെ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.

ഹസ്രത് നിസാമുദ്ദീൻ- എറണാകുളം മം​ഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) സെപ്റ്റംബർ 05, 12 തീയതികളിൽ 45 മിനിറ്റ് വരെ വൈകും.

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ഒക്ടോബർ മൂന്നിന് 30 മിനിറ്റ് വൈകിയോടും.

എറണാകുളം- പാലക്കാട് മെമു (66610) സെപ്റ്റംബർ 25 നും ഒക്ടോബർ മൂന്നിനും 35 മിനിറ്റ് വൈകും.

English Summary:

Kannur Ernakulam Intercity Express Partially Cancelled And Several Trains Running Late Due to Track Maintanance work. Check The Latest Southern Railway Updates And Train Service News Here.

Loading...
Unable to load recommendations.
Follow Us
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി