AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഉറക്കം നടിച്ച്, KSRTC ബസിൽ അ‌ടുത്തിരുന്ന യുവതിയെ കയറിപ്പിടിച്ചു; മലപ്പുറം സ്വദേശി അ‌റസ്റ്റിൽ

Woman assaulted in KSRTC bus: പന്തളം - തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരേ അ‌തിക്രമം. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശിയായ ഷാനവാസിനെ വട്ടപ്പാറ പോലീസ് അ‌റസ്റ്റ് ​ചെയ്തു. ബസിൽ താൻ നേരിട്ട അ‌തിക്രമം വീഡിയോയായി ചിത്രീകരിച്ച് തെളിവ് സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്.

ഉറക്കം നടിച്ച്, KSRTC ബസിൽ അ‌ടുത്തിരുന്ന യുവതിയെ കയറിപ്പിടിച്ചു; മലപ്പുറം സ്വദേശി അ‌റസ്റ്റിൽ
Woman Assaulted In Ksrtc BusImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 05 Sep 2026 | 02:49 PM

തിരുവനന്തപുരം: ബസിൽ അ‌ടുത്തിരുന്ന സഹയാത്രികയ്ക്ക് നേരേ ​ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി അ‌റസ്റ്റിൽ. പന്തളം – തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരേയാണ് അ‌തിക്രമം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശിയായ ഷാനവാസിനെ വട്ടപ്പാറ പോലീസ് അ‌റസ്റ്റ് ​ചെയ്തു. ബസിൽ താൻ നേരിട്ട അ‌തിക്രമം വീഡിയോയായി ചിത്രീകരിച്ച് തെളിവ് സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. യുവതിയുടെ തൊട്ടടുത്തായി ഷാനവാസ് ഇരിക്കുകയായിരുന്നു. വെഞ്ഞാറമ്മൂടിനോട് അ‌ടുത്തപ്പോഴാണ് ഇയാൾ യുവതിക്ക് നേരേ അ‌തിക്രമത്തിന് മുതിർന്നത്.

ഒറ്റനോട്ടത്തിൽ ​കൈ കെട്ടിയിരുന്നു സീറ്റിലിരുന്ന് ഉറങ്ങുകയാണ് എന്ന് ചുറ്റുമുള്ളവരെ തോന്നിപ്പിക്കുന്ന വിധത്തിൽ ഉറക്കം നടിച്ചുകൊണ്ട് ഇരുന്ന ഇയാൾ, യുവതിയുടെ ഭാഗത്തേക്ക് ​കൈ നീട്ടുന്നതും പരതുന്നതും വീഡിയോയിൽ കാണാം. വീഡിയോ സഹിതം യുവതി പരാതി നൽകിയതോടെ ഇയാൾ പിടിയിലാകുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ഷാനവാസിനെ വട്ടപ്പാറ സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് ഇയാളെ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലേക്ക് ​കൈമാറും.

പിതാവിനെ തലയ്ക്കടിച്ച് കൊന്ന പ്രതി കേരളത്തിൽ പിടിയിൽ

തിരുവനന്തപുരം: പശ്ചിമബംഗാളിൽ കൊലപാതകം നടത്തിയശേഷം കേരളത്തിലേക്ക് രക്ഷപ്പെട്ട പ്രതി പിടിയിൽ. പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടെത്തിയ പശ്ചിമബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്. പ്രശത്ത് ജിത്ത് ദാസിന്റെ പിതാവ് സഞ്ജയ് ദാസും അ‌മ്മ ഉഷാറാണിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇത് കണ്ടുവന്ന പ്രശത്ത് ജിത്ത് ദാസ് തടിക്കഷണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റ് നിലത്ത് വീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് പശ്ചിമ ബംഗാളിലെ ഫലാക്കാട്ട പോലീസ് ഉഷാ റാണിയെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ പ്രശത്ത് ജിത്ത് ദാസ് രക്ഷപ്പെട്ടു. ഓഗസ്റ്റ് 3-ന് പശ്ചിമബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് ഈ കൊലപാതകം നടന്നത്. മുൻപ് ശ്രീകാര്യത്ത് ജോലി ചെയ്ത പരിചയം പ്രശത്ത് ജിത്ത് ദാസിന് ഉണ്ട്.

കൊലയ്ക്ക് ശേഷം പ്രശത്ത് ജിത്ത് ദാസ് രക്ഷപ്പെട്ട് കേരളത്തിലേക്ക് ആണ് എത്തിയത്. പ്രതി കേരളത്തിലേക്ക് എത്തിയെന്ന വിവരം ഫലാക്കാട്ട പോലീസ് ശ്രീകാര്യം പോലീസിൽ അറിയിച്ചു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതമുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായിരുന്നു. തുടർന്ന് ഇന്നലെ രാത്രി പ്രതി ശ്രീകാര്യത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു.

പ്രശത്ത് ജിത്ത് ദാസ് താമസിക്കുന്ന സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അ‌യാൾ അ‌വിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പോലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിൽ എത്തിയ പോലീസ് സംഘം വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പശ്ചിമ ബംഗാൾ പോലീസ് കേരളത്തിൽ എത്തി ഏറ്റുവാങ്ങുമെന്ന് പോലീസ് അ‌റിയിച്ചു.

English Summary

A Malappuram native has been arrested for sexually assaulting a female passenger on a bus. The assault occurred on a young woman travelling on a bus plying the Pandalam-Thiruvananthapuram route. Shanavas, a native of Vandoor, Malappuram, was arrested by the Vattappara police in the incident. The young woman filmed the assault she faced on the bus and filed a complaint with the police along with evidence. The incident took place at around 7:30 pm last night.

Follow Us