Kannur Private Bus Strike: യാത്രക്കാർ വലയും! കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പ്രതിഷേധം അണ്ടർ പാസിനായി

Private Bus Strike Kannur Today: ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ഇന്ന് പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്ക്. ബസ് പണിമുടക്ക് ജില്ലയിലെ യാത്രാ സംവിധാനത്തെ സാരമായി ബാധിക്കും.

Kannur Private Bus Strike: യാത്രക്കാർ വലയും! കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പ്രതിഷേധം അണ്ടർ പാസിനായി

Kannur Private Bus Strike

Published: 

05 Feb 2026 | 06:25 AM

കണ്ണൂർ: ജില്ലയിൽ ഇന്ന് (വ്യാഴം) സ്വകാര്യ ബസ് പണിമുടക്ക് (Private Bus Strike Kannur). ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാദാൽ ഒകെയുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന ആവശ്യമുയർത്തിയാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ഇന്ന് പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്ക്.

അതേസമയം, നാദാൽ വഴി തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് പണിമുടക്ക് ജില്ലയിലെ യാത്രാ സംവിധാനത്തെ സാരമായി ബാധിക്കും. നാദാൽ-തലശ്ശേരി റൂട്ടിലെ യാത്രക്കാർക്ക് ബദൽ യാത്രാ മാർ​ഗമെന്നോണം കെഎസ്ആർടിസിയുടെ സർവീസുകളെ മാത്രമെ ഇന്ന് ആശ്രയിക്കാൻ സാധിക്കു.

ALSO READ: കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത സത്യമാകുന്നു, ഡിപിആർ സമർപ്പിച്ചു

ദേശീയപാത 66-ന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ, നടാൽ ഒകെ യുപി സ്കൂളിന് സമീപം ഒരു അടിപ്പാത വേണമെന്നത് പ്രദേശവാസികളടക്കം ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലെ അശാസ്ത്രീയമായ രൂപരേഖ അനുസരിച്ച് അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ, കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾക്ക് ഏകദേശം ഏഴു കിലോമീറ്ററോളം അധികം ദൂരം സഞ്ചരിക്കേണ്ടി വരും.

ഇത്രയും ദൂരം അധികം ഓടുന്നത് ഇന്ധനച്ചെലവിൽ വലിയ വർദ്ധനവുണ്ടാക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഈ അധിക ബാധ്യത താങ്ങാനാവില്ലെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്. നിലവിൽ അടിപ്പാതയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടിയുണ്ടാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

Follow Us
Related Stories
വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?