AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Karuvatta Murder Case: പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ; കരുവാറ്റ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്

Alappuzha Juvenile Court Grants Police Custody of Minors in Karuvatta Murder Case: കുട്ടികൾ മാത്രം പ്രതികളായ കേസാണിത്. അടച്ചിട്ട വീട്ടിൽ അർധരാത്രി നടന്ന കൊലപാതകത്തിന് ദൃക്സാക്ഷികളില്ല. ഇത്തരമൊരു കേസിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ല എങ്കിൽ കേസ് ദുർബ്ബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി

Karuvatta Murder Case: പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ; കരുവാറ്റ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
കൊല്ലപ്പെട്ട ശിവൻകുട്ടി
Sumeesh T Unneen
Sumeesh T Unneen | Published: 07 Sep 2026 | 04:04 PM

കരുവാറ്റ കൊലപാതക കെസിൽ പ്രായപൂർത്തിയാകാത്ത പ്രതികൾ എന്ന ആനുകൂല്യം ഉപയോഗപ്പെടുത്താനുള്ള പ്രതിഭാഗത്തിൻ്റെ നീക്കത്തെ അംഗീകരിക്കാതെ ആലപ്പുഴ ജുവനൈൽ കോടതി. മുന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥയില്ലാ എന്നും ഇതുമായി ബന്ധപ്പെട്ട് മുൻ കോടതിവിധികൾ ഇല്ലാ എന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഈ വാദത്തെ തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി ഉണ്ടായത്. പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥ ഇല്ലാ എങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണം എന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. കുട്ടികളെ ലോക്കപ്പിലും ജെയിലിലും പാർപ്പിക്കരുത് എന്ന് മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറഞ്ഞിട്ടൊള്ളു. കുട്ടികൾ മാത്രം പ്രതികളായ കേസാണിത്. അടച്ചിട്ട വീട്ടിൽ അർധരാത്രി നടന്ന കൊലപാതകത്തിന് ദൃക്സാക്ഷികളില്ല. ഇത്തരമൊരു കേസിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ല എങ്കിൽ കേസ് ദുർബ്ബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഈ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.

Also Read: അ‌ട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അ‌ച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി

കേസിലെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ് എന്നതിൽ ഇത് അപൂർവങ്ങളിൽ അപൂർവമായ ഒരു കേസാണ്. കരുവാറ്റ മാടപുരക്കൽ പടിറ്റതിൽ താമസിച്ചിരുന്ന 65 കാരനായ ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ കൊച്ചുമകളായ 13 കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ 13 കാരിയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരുമാണ് പ്രതികൾ.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കയ്യുറകൾ കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം. അതേസമയം കേസിലെ മുഖ്യ പ്രതിയായ 13 കാരിയെ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. കുട്ടിയുമായി ഇനി യാതൊരു ബന്ധവും തുടരാൻ ആഗ്രഹിക്കുന്നില്ലാ എന്നും, നിയമ സഹായം നൽകില്ല എന്നും അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. കോഴിക്കോട്ടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് നിലവിൽ 13 കാരി കഴിയുന്നത്.

English Summary

In a rare move, the Alappuzha Juvenile Court granted police custody of three minor boys involved in the Karuvatta murder of 65-year-old Sivankutty for evidence collection. Meanwhile, the family of the 13-year-old prime accused has refused to take her into custody or provide legal assistance, leaving her in a government shelter.

Follow Us