Kerala Assembly Election 2026: പ്രചാരണത്തിന് വെറും 23 ദിവസം, പത്രിക സമർപ്പിക്കാൻ ഒൻപതും; നേമത്ത് പടയൊരുക്കം തുടങ്ങി വി ശിവൻകുട്ടി

Kerala Assembly Election 2026 Schedule: സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പാർട്ടികൾക്ക് ഇത്തവണ ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Kerala Assembly Election 2026: പ്രചാരണത്തിന് വെറും 23 ദിവസം, പത്രിക സമർപ്പിക്കാൻ ഒൻപതും; നേമത്ത് പടയൊരുക്കം തുടങ്ങി വി ശിവൻകുട്ടി

Kerala Assembly Election

Updated On: 

15 Mar 2026 | 08:16 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് തലക്ക് പിടിച്ച് കേരളം. സംസ്ഥാനം വിധിയെഴുതാൻ ഇനി വെറും 24 ദിവസങ്ങൾ മാത്രം. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മേയ് നാലിനാണ് നടക്കുന്നത്. വിചാരച്ചതിലും നേരത്തെയാണ് ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം വന്നതോടെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലുള്ളത് വളരെ പരിമിതമായ സമയം മാത്രമാണ്. രാഷ്ട്രീയ കേരളത്തിൽ വിശ്രമമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നത്. പ്രചാരണത്തിനായി മുന്നണികൾക്ക് ലഭിക്കുന്നത് ഇനി വെറും 23 ദിവസങ്ങൾ മാത്രമാണ്. പത്രിക സമർപ്പിക്കാൻ വെറും ഇനി 9 ദിവസങ്ങൾ മാത്രമാണുള്ളത്.

ALSO READ: മൂന്നാം ഊഴത്തിന് പിണറായി വിജയൻ?; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, അങ്കത്തിന് പുതുമുഖങ്ങളും പ്രമുഖരും

വിജ്ഞാപനം മാർച്ച് 16ന് പുറപ്പെടുവിക്കും. പത്രിക പിൻവലിക്കാനുള്ള തീയതി മാർച്ച് 26 ആണ്. സൂക്ഷ്മപരിശോധന മാർച്ച് 24, വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി നടക്കും. സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പാർട്ടികൾക്ക് ഇത്തവണ ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

യുഡിഎഫും എൻഡിഎയും വരുന്ന രണ്ട് ദിവസത്തിനുള്ളിൽ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ തട്ടകമായ നേമത്ത് അദ്ദേഹം നേരിട്ട് പ്രചാരണത്തിന് ഇറങ്ങികഴിഞ്ഞു. മിക്ക സ്ഥലങ്ങളിലും സിപിഎം സ്ഥാനാർത്ഥികളും പ്രചാരണത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളം കാണാനിരിക്കുന്നത് വമ്പൻ പോരാട്ടമാണ്.

 

 

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?