കേരള നിയമസഭ തിരഞ്ഞെടുപ്പ്
16-ാമത് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനായി കേരളത്തിൻ്റെ ആരങ്ങൊരുങ്ങി തുടങ്ങി. മാർച്ചോടെ അവസാനത്തോടെ തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച ലഭിച്ച പിണറായി വിജയൻ സർക്കാർ ഇനി മൂന്നാമതും തുടരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളവും അതോടൊപ്പം ഇന്ത്യ ഒന്നാകെ. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ഏക സംസ്ഥാനമാണ് കേരളം. 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താൻ സാധ്യത. 2021ൽ നടന്ന 15-ാം നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് മുന്നണി 99 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലേക്കെത്തി. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ആകെ സ്വന്തമാക്കാൻ സാധിച്ചത് 41 സീറ്റുകൾ മാത്രമാണ്.
അതേസമയം ഡിസംബറിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച മുന്നേറ്റിത്തിൻ്റെ പ്രതീക്ഷയിലാണ് കോൺഗ്രസ്. എൽഡിഎഫ് ആകാട്ടെ വികസനപ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചുകാണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു മുന്നണികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയനും യു.ഡി.എഫിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ് തിരഞ്ഞെടുപ്പിൽ നയിക്കുന്നത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെയും തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കുറഞ്ഞത് 71 സീറ്റുകൾ വേണം ഒരു മുന്നണിക്ക് അധികാരത്തിലേക്ക് പ്രവേശിക്കാൻ.
Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.
- Jayadevan AM
- Updated on: May 22, 2026
- 12:29 pm
Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.
- Jayadevan AM
- Updated on: May 22, 2026
- 09:07 am
16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
- Jayadevan AM
- Updated on: May 21, 2026
- 10:10 am
Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.
- Jayadevan AM
- Updated on: May 21, 2026
- 06:13 am
യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.
- Jayadevan AM
- Updated on: May 18, 2026
- 14:02 pm
Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
- Jayadevan AM
- Updated on: May 18, 2026
- 12:42 pm
Kerala Cabinet Swearing Ceremony: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാധിനിത്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.
- Shiji M K
- Updated on: May 18, 2026
- 12:14 pm
Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം
CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.
- Jayadevan AM
- Updated on: May 18, 2026
- 18:37 pm
Kerala UDF cabinet missing names: ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു; മന്ത്രിസഭയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍
Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.
- Jayadevan AM
- Updated on: May 17, 2026
- 20:15 pm
Kerala UDF Government Formation: മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം; ചെന്നിത്തലയ്ക്ക് താങ്ങായി ആളില്ല
Kerala UDF Government Formation Sees Strong KC Venugopal Influence in Cabinet: ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.
- Shiji M K
- Updated on: May 17, 2026
- 19:33 pm
Kerala Cabinet Muslim League Ministers: ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി? മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരെ തീരുമാനിച്ചു
Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.
- Jayadevan AM
- Updated on: May 17, 2026
- 15:27 pm
G Sudhakaran: ‘മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; തന്നാല്‍ നന്ദിയുണ്ടാകും; ഇല്ലെങ്കിലും പ്രശ്‌നമില്ല’
G Sudhakaran on Whether He Will Join the UDF Ministry: യുഡിഎഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്ന് ജി. സുധാകരന്‍. തന്നോടാരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോയെന്ന് അറിയില്ല. ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ താനില്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഇതിന് മുമ്പ് രണ്ടുതവണ മന്ത്രിയായതെന്നും സുധാകരന്‍.
- Jayadevan AM
- Updated on: May 16, 2026
- 19:01 pm