Kerala Assembly Election 2026: അവധിദിവസങ്ങളിൽ സ്വീകരിക്കില്ല, പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം

Kerala Assembly Election, Last Date to File Nominations: പത്രിക സമർപ്പണത്തിന് ദിവസങ്ങൾ കുറവായതിനാൽ അവധി ദിവസങ്ങളിലും പത്രിക സ്വീകരിക്കുകയോ തീയതി നീട്ടുകയോ ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു. ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക നൽകുന്നത്.

Kerala Assembly Election 2026: അവധിദിവസങ്ങളിൽ സ്വീകരിക്കില്ല,  പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം

പ്രതീകാത്മക ചിത്രം

Published: 

19 Mar 2026 | 08:50 AM

തിരുവനന്തപുരം: കേരളനിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അവധിദിവസങ്ങളായ 20-നും 22-നും പത്രിക സ്വീകരിക്കില്ല. ഇതോടെ ഇനി വ്യാഴം, ശനി, തിങ്കൾ എന്നീ മൂന്നുദിനം മാത്രമാണുള്ളത്. പത്രിക സമർപ്പണത്തിന് ദിവസങ്ങൾ കുറവായതിനാൽ അവധി ദിവസങ്ങളിലും പത്രിക സ്വീകരിക്കുകയോ തീയതി നീട്ടുകയോ ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു.

എന്നാൽ, അവധി ദിവസം പത്രിക സ്വീകരിക്കാൻ വ്യവസ്ഥയില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ബുധനാഴ്ച വ്യക്തമാക്കി. തീയതി നീട്ടണമെങ്കിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകേണ്ടതുണ്ട്. അതേസമയം, ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11-ന് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക നൽകുന്നത്.

ALSO READ: കെ സുധാകരന് സീറ്റില്ല? കൊച്ചി സീറ്റിലും തര്‍ക്കം? കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്‌

മറ്റ് മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും കോൺ​ഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് ഉറച്ച തീരുമാനം എടുത്തതോടെ രണ്ടാം പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഡൽഹിയിലെ ചർച്ചകളിൽ തുടക്കം മുതൽ സംസ്ഥാന നേതൃത്വം എംപിമാർ മത്സരിക്കേണ്ട എന്ന നിലപാട് എടുക്കുകയായിരുന്നു. ‌ഇതിനോട് യോജിച്ച ഹൈക്കമാൻഡും നിലപാട് ഒരു ഘട്ടത്തിലും മാറ്റിയില്ല.

എന്നാൽ, കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവരുടെ പ്രതികരണം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ലെന്ന പിടിവാശിയിലാണ് കെ സുധാകരൻ. അദ്ദേത്തെ അനുനയിപ്പിക്കാനുള്ള ശ്രത്തിലാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും.

Follow Us
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ
റോഡിൽ വീണ ബൈക്ക് യാത്രകൻ്റെ തലയിലൂടെ എതിരെ വന്ന കാർ കയറി ഇറങ്ങി