Kerala Assembly Election 2026: അനു​ഗ്രഹവും പിന്തുണയും തേടി മോഹനനെത്തി, വാക്കുപാലിച്ചെന്നു മറുപടി പറഞ്ഞ് കെ സുധാകരൻ

Kannur Congress candidate TO Mohanan visits K Sudhakaran's house : മണ്ഡലത്തിലെ സുധാകരൻ അനുകൂലികളുടെ പൂർണപിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. താൻ സ്ഥാനാർത്ഥിയാകുന്നതിൽ യാതൊരു എതിർപ്പും ഇല്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.

Kerala Assembly Election 2026: അനു​ഗ്രഹവും പിന്തുണയും തേടി മോഹനനെത്തി, വാക്കുപാലിച്ചെന്നു മറുപടി പറഞ്ഞ് കെ സുധാകരൻ

K Sudhakaran, To Mohanan

Published: 

20 Mar 2026 | 02:08 PM

കണ്ണൂർ: പല ദിവസങ്ങളായി തുടർന്നുവന്ന നാടകീയ സംഭവങ്ങൾക്കും അനിശ്ചിതത്ത്വത്തിനും വിരാമമിട്ട് യുഡിഎഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനെ സന്ദർശിച്ചു. ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോഹനൻ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാർത്ഥിയായി എത്തിയ മോഹനനെ ഷോൾ അണിയിച്ചാണ് കെ സുധാകരൻ സ്വീകരിച്ചത്. പിന്നീട് എന്റെ വാക്ക് ഞാൻ പാലിച്ചു എന്ന് അദ്ദേഹം പ്രതികരിച്ചു.

സ്വീകരണത്തിനു ശേഷം ഇരു നേതാക്കളും ഏറെനേരം അടച്ചിട്ട മുറിയിൽ സംസാരിച്ചു. മണ്ഡലത്തിലെ സുധാകരൻ അനുകൂലികളുടെ പൂർണപിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. താൻ സ്ഥാനാർത്ഥിയാകുന്നതിൽ യാതൊരു എതിർപ്പും ഇല്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ദൗത്യം അതിനായി ഒരു ടീമായി ഞങ്ങൾ മുന്നോട്ടു പോകും എന്ന് മോഹനൻ കൂട്ടിച്ചേർത്തു

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉയർന്ന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ സുധാകരൻ ജില്ലയിൽ സജീവമാകാൻ ആണ് തീരുമാനം. മറ്റന്നാൾ ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും എന്നാണ് വിവരം. തുടർന്ന് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും അദ്ദേഹം യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങും

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?