Kerala Assembly Election 2026: ഞങ്ങള്‍ക്കല്‍പ്പം വേഗത കുറവാണ്, നിങ്ങള്‍ സിപിഎമ്മിനെ കുറിച്ച് സംസാരിക്കൂ; വാക്കില്‍ വ്യക്തതയില്ലാതെ കെസി

KC Venugopal on Congress Candidate list Kerala 2026: സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരായി ആ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളും സംഘര്‍ഷങ്ങളുമാണ് ഈ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അത് ഞങ്ങളാരും ഉണ്ടാക്കിയതല്ല.

Kerala Assembly Election 2026: ഞങ്ങള്‍ക്കല്‍പ്പം വേഗത കുറവാണ്, നിങ്ങള്‍ സിപിഎമ്മിനെ കുറിച്ച് സംസാരിക്കൂ; വാക്കില്‍ വ്യക്തതയില്ലാതെ കെസി

കെസി വേണുഗോപാല്‍

Published: 

17 Mar 2026 | 04:05 PM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇനിയും പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ പതറി കെസി വേണുഗോപാല്‍. തങ്ങള്‍ക്കല്‍പ്പം വേഗത കുറവാണെന്നും സിപിഎമ്മിനെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്നും കെസി പറഞ്ഞു.

സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരായി ആ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളും സംഘര്‍ഷങ്ങളുമാണ് ഈ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അത് ഞങ്ങളാരും ഉണ്ടാക്കിയതല്ല, സ്വന്തം പാര്‍ട്ടിയുടെ തെറ്റായ പോക്കില്‍ മനംമടുത്ത്, ആ പാര്‍ട്ടിയെ ഉള്ളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയാതെ പോകുമ്പോള്‍ പുറത്തുകേള്‍ക്കുന്ന ശബ്ദമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കൃത്യമായ ചുവരെഴുത്താണെന്നും വേണുഗോപാല്‍ പറയുന്നു. സിപിഎമ്മില്‍ നിന്നും വിഷയം മാറ്റി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല. പട്ടിക പുറത്തുവിടാനുള്ള വേഗമല്ലല്ലോ വേണ്ടത്, നിയമസഭ തെരഞ്ഞെടുപ്പ് ഒരു സീറ്റിലേക്കുള്ളതല്ല, അതിനാല്‍ ചില കാര്യങ്ങളില്‍ തങ്ങള്‍ക്ക് കാത്തിരിപ്പ് വേണ്ടിവരുമെന്നും കെസി.

Also Read: TK Govindan: കടക്ക് പുറത്ത്! ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

സിപിഎം എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനെ കുറിച്ചും വേണുഗോപാല്‍ സംസാരിച്ചു. സിപിഎം ഒരു തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുകയാണ്. അത് സംഭവിച്ചത് അവരുടെ നയങ്ങള്‍ മൂലമാണ്, ഞങ്ങള്‍ അവര്‍ ഒട്ടാകെ തകരണമെന്ന് ആഗ്രഹിച്ചതല്ല. ഞങ്ങളുടെ സ്ഥാനാര്‍ഥികളെല്ലാം ഫീല്‍ഡിലേക്ക് പോകാന്‍ തയാറായി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?