Kerala Assembly Election 2026: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്; വേങ്ങരയില്‍ കെ.എം. ഷാജി?

Muslim League Candidates: മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വേങ്ങരയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് നീക്കം. ജയസാധ്യതയുള്ള സീറ്റില്‍ ഷാജിയെ മത്സരിപ്പിക്കണമെന്ന് സാദിഖ് അലി തങ്ങള്‍ നിലപാടെടുത്തു.

Kerala Assembly Election 2026: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്; വേങ്ങരയില്‍ കെ.എം. ഷാജി?

KM Shaji

Published: 

17 Mar 2026 | 07:55 AM

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വേങ്ങരയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ജയസാധ്യതയുള്ള സീറ്റില്‍ ഷാജിയെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങള്‍ നിലപാടെടുത്തു. ഷാജി വേങ്ങരയില്‍ മത്സരിച്ചാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും.

മലപ്പുറത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് സൂചന. മത്സരിക്കാനില്ലെന്നും, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പിഎംഎ സലാം യോഗത്തെ അറിയിച്ചു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന്‌

കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, 24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം. എന്നാല്‍ അത് സംഭവിച്ചില്ല. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സതീശന്‍ തട്ടിക്കയറുകയും ചെയ്തു. എംപിമാരെ മത്സരിപ്പിക്കരുതെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന നേതൃത്വം.

Also Read: Kerala Assembly Election 2026: തർക്കങ്ങൾ തീർത്തു, എംപിമാർ മത്സരിക്കില്ല? കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായേ പറ്റൂവെന്ന വാശിയിലാണ് കെ. സുധാകരന്‍. കോന്നിയില്‍ അടൂര്‍ പ്രകാശ് മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സുധാകരനും, അടൂര്‍ പ്രകാശും ഉള്‍പ്പെടെയുള്ള ഒരു എംപിമാരെയും മത്സരിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഈ നിര്‍ദ്ദേശം ഹൈക്കമാന്‍ഡും അംഗീകരിച്ചു.

കെ. സുധാകരനും രാഹുല്‍ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇടതുമുന്നണി മിക്ക സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാത്തതില്‍ പ്രവര്‍ത്തകര്‍ അതൃപ്തിയിലാണ്. ബിജെപിയും ആദ്യ ഘട്ട ലിസ്റ്റ് പുറത്തുവിട്ടിരുന്നു. രണ്ടാം ഘട്ട പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും.

Follow Us
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു