CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ

Nattika MLA C.C. Mukundan Joins BJP: നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി ​ഗീതാ ​ഗോപിയെ പ്രഖ്യാപിച്ചതോടെയാണ് മുകുന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. ഗീതാ ഗോപിയുടേത് 'പേയ്മെൻ്റ് സീറ്റ്' ആണെന്ന ആരോപണവുമായി രം​ഗത്തെത്തി.

CC Mukundan: യുഡിഎഫ് കൈ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ

C C Mukundhan Mla

Updated On: 

16 Mar 2026 | 02:56 PM

തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിൽ. ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുത്തു. നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. കോൺ​ഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് നീക്കം.

നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി ​ഗീതാ ​ഗോപിയെ പ്രഖ്യാപിച്ചതോടെയാണ് മുകുന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. ഗീതാ ഗോപിയുടേത് ‘പേയ്മെൻ്റ് സീറ്റ്’ ആണെന്ന ആരോപണവുമായി രം​ഗത്തെത്തി. പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പ്രാദേശിക തലത്തിലും മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിച്ചിരുന്നു. എന്നാൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: ജി സുധാകരന് കോണ്‍ഗ്രസ് ‘കൈ’കൊടുത്തു; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഇല്ല

സിപിഐ വിട്ട മുകുന്ദൻ കോൺ​ഗ്രസുമായി കൈ കൊടുക്കുമെന്നായിരുന്നു സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി സി മുകുന്ദൻ കൂടിക്കാഴ്ച നടത്തി.

എന്നാൽ നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകർക്കിടയിൽ സി സി മുകുന്ദനെതിരെ വികാരം ഉയർന്നിരുന്നു. സിപിഐ പുറത്താക്കിയയാളെ തങ്ങൾക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇതോടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

സി സി മുകുന്ദനെ ഒപ്പംകൂട്ടി നാട്ടിക പിടികാമെന്ന ലക്ഷ്യത്തിലാണ് ബിജെപി.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടിനാണ് സി.സി.മുകുന്ദൻ കോൺഗ്രസിലെ സുനിൽ ലാലൂരിനെ തോൽപിച്ചത്. ബിജെപിക്ക് ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകൾ കൂടി നേടാനായാൽ ഇത്തവണ നാട്ടികയിൽ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?