Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്

Palakkad Congress Candidate Ramesh Pisharody First Reaction: കഴിഞ്ഞ 25 വർഷത്തിലേറെയായി മിമിക്രി വേദികളിലൂടെയും സിനിമ, ടെലിവിഷൻ മാധ്യമങ്ങളിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പിഷാരടി, രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി തന്റെ കലാപരിപാടികൾക്ക് ഇടവേള പ്രഖ്യാപിച്ചു.

Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്... ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്

Ramesh Pisharody

Published: 

17 Mar 2026 | 07:17 PM

പാലക്കാട്: മലയാളികളുടെ പ്രിയ കലാകാരൻ രമേഷ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ജന്മനാടായ പാലക്കാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് അഭിമാനമാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞ 25 വർഷത്തിലേറെയായി മിമിക്രി വേദികളിലൂടെയും സിനിമ, ടെലിവിഷൻ മാധ്യമങ്ങളിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പിഷാരടി, രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി തന്റെ കലാപരിപാടികൾക്ക് ഇടവേള പ്രഖ്യാപിച്ചു. ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കുമാണ് എന്റെ പ്രഥമ പരിഗണന എന്ന് താരം വ്യക്തമാക്കി.

Also Read: Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ

സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യ എന്ന മതേതര രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹം കഠിനാധ്വാനത്തിലൂടെ തിരികെ നൽകാൻ ഞാൻ ശ്രമിക്കും.

പാലക്കാട്ടെ രാഷ്ട്രീയ ചിത്രം

രമേഷ് പിഷാരടിയുടെ വരവോടെ പാലക്കാട് മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമായിരിക്കുകയാണ്. യുവാക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയും രാഷ്ട്രീയ നിലപാടുകളിലെ വ്യക്തതയും കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നു. ബിജെപിക്കും ഇടതുപക്ഷത്തിനും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഒരു സെലിബ്രിറ്റി സ്ഥാനാർത്ഥി എന്ന നിലയിൽ പിഷാരടിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

Follow Us
Related Stories
Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
മുഖ്യമന്ത്രിക്ക് നാളെ രാവിലെ ആറിന് ഗൃഹപ്രവേശം! ഇനി താമസം ക്ലിഫ് ഹൗസിൽ
VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
Vehicle Modification : വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍
ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അ‌ംഗത്തിന്റെ സത്യപ്രതിജ്ഞയും അ‌സാധുവാക്കി
Vaniyappara Church : പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, ദുരൂഹതയില്ലെന്ന് പോലീസ്
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'