Kerala Post Doctoral Fellowship Programme: വനിതാ ശാസ്ത്രജ്ഞർക്ക് 75,000 രൂപയിലധികം നേടാം, അപേക്ഷിക്കേണ്ടത് എങ്ങനെ?

Back to lab Post Doctoral Fellowship Programme: വനിത ശാസ്ത്രജ്ഞർക്ക് ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് തിരിച്ചെത്താൻ അവസരം നൽകുന്ന പദ്ധതിയാണ് ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം. ഈ പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം, കിട്ടുന്ന സാമ്പത്തിക സഹായങ്ങൾ എത്ര തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ....

Kerala Post Doctoral Fellowship Programme: വനിതാ ശാസ്ത്രജ്ഞർക്ക് 75,000 രൂപയിലധികം നേടാം, അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രതീകാത്മക ചിത്രം

Published: 

07 May 2026 | 10:43 AM

വിവാഹം, പ്രസവം തുടങ്ങി വിവിധ കാരണങ്ങളാൽ സ്ത്രീകൾ കരിയറിൽ നിന്ന് ഇടവേള എടുക്കാറുണ്ട്. ഇവർക്ക് ഒരു തിരിച്ചുവരവിന് പല തടസ്സങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, കേരളസർക്കാരിന്റെ സഹായം ഈ സമയത്ത് നിങ്ങളിൽ എത്തുന്നതാണ്. വനിത ശാസ്ത്രജ്ഞർക്ക് ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് തിരിച്ചെത്താൻ അവസരം നൽകുന്ന പദ്ധതിയാണ് ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം. ഈ പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം, കിട്ടുന്ന സാമ്പത്തിക സഹായങ്ങൾ എത്ര തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ….

ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം.
ശാസ്ത്ര മേഖലയിലോ എഞ്ചിനീയറിങ്ങിലോ പി.എച്ച്.ഡി നേടിയതിന് ശേഷം തൊഴിലില്ലാതെയുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. രണ്ട് വർഷത്തേക്കാണ് പദ്ധതിയുടെ ഭാഗമായി ഫെലോഷിപ്പ് ലഭിക്കുന്നത്.

കേരളത്തിൽ ശാസ്ത്ര ഗവേഷണ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക,
സ്ത്രീകൾക്ക് ഗവേഷണ ലോകത്തേക്ക് തിരിച്ചെത്താൻ സാമ്പത്തിക പ്രൊഫഷണൽ പിന്തുണ നൽകുക, ഉന്നത വിദ്യാഭ്യാസ മേഖലകളിലും പ്രത്യേകിച്ച് ശാസ്ത്ര മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ സവിശേഷതകൾ.

അറിയേണ്ട കാര്യങ്ങൾ

  1. പ്രതിമാസം 45,000 രൂപയാണ് ഫെലോഷിപ്പായി ലഭിക്കുന്നത്. കൂടാതെ, വർഷത്തിൽ 75,000 രൂപ പ്രൊജക്ട് ചെലവുകൾക്കും ലഭിക്കും.
  2. വാടകയ്ക്ക് താമസിക്കുന്നവർക്ക് ഹൗസ് റന്റ് അലവൻസ് ലഭിക്കും.
  3. പരമാവധി രണ്ട് വർഷം വരെയാണ് ഫെലോഷിപ്പ് ലഭിക്കുന്നത്.
  4. സംസ്ഥാനത്തെ ഗവൺമെന്റ് സ്ഥാപനത്തിലോ ദേശീയ തലത്തിലുള്ള പ്രധാന ഗവേഷണ സ്ഥാപനങ്ങളിലോ ഗവേഷണം നടത്തമാവുന്നതാണ്.
  5. ഡോക്ടറൽ ഗവേഷണം നടത്തിയ സ്ഥാപനത്തിൽ വീണ്ടും ഈ ഫെലോഷിപ്പ് ഉപയോഗിക്കാൻ കഴിയില്ല.
  6. ഗവേഷണ സ്ഥാപനത്തിലെ സ്ഥിരം അധ്യാപകനോ ശാസ്ത്രജ്ഞനോ ആയ മെന്റർ നിർബന്ധമാണ്.
  7. മെന്റർക്ക് കുറഞ്ഞത് അഞ്ച് വർഷം കൂടി സർവീസ് ബാക്കിയുണ്ടായിരിക്കണം.

ALSO READ: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; എന്താണ് ജീവനം പദ്ധതി?

അപേക്ഷിക്കേണ്ട വിധം, മാനദണ്ഡങ്ങൾ

  • അപേക്ഷിക്കാൻ താൽപര്യമുള്ളവർ https://submit.kscste.kerala.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ സ്ഥിരതാമസമാക്കിയ ആൾ ആയിരിക്കണം
  • ഇന്ത്യയിൽ പൂർണ്ണമായും ഡോക്ടറേറ്റ് പൂർത്തിയാക്കിയ വനിതാ ശാസ്ത്രജ്ഞമാർക്ക് അപേക്ഷിക്കാം.
  • അപേക്ഷിക്കുന്ന സമയത്ത് അപേക്ഷക തൊഴിൽരഹിതയായിരിക്കണം.
  • കൂടാതെ, കുടുംബ പ്രതിബദ്ധതകളാലോ മറ്റ് അനുബന്ധ കാര്യങ്ങളാലോ കരിയർ ബ്രേക്കിൽ ആയിരിക്കുകയും വേണം.
  • കുറഞ്ഞത് അഞ്ച് വർഷം ഗവേഷണത്തിൽ നിന്നുള്ള ഇടവേള ഉണ്ടായിരിക്കണം.
  • അപേക്ഷിക്കുന്ന സമയത്ത് അപേക്ഷക മറ്റൊരു സ്രോതസ്സിൽ നിന്നും വേതനം കൈപ്പറ്റാൻ പാടുള്ളതല്ല.
  • പിഎച്ച്ഡി പ്രോഗ്രാമിന് മുമ്പ് കെഎസ്സിഎസ്ടിഇ ബാക്ക്-ടു-ലാബ് ഫെലോഷിപ്പ് നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
  • 40 വയസ്സാണ് പ്രായപരിധി
  • അപേക്ഷിക്കുന്ന തീയതി പ്രകാരം, ഒബിസിക്ക് 3 വർഷവും എസ്‌സി/എസ്ടിക്ക് 5 വർഷവും ഇളവ് ലഭിക്കും.
  • സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ പിഎച്ച്ഡി യോഗ്യത നേടിയിരിക്കണം.
  • ബിരുദാനന്തര ബിരുദത്തിന് കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

English Summary:

Back to Lab Post Doctoral Fellowship Program is implemented by the Kerala State Council for Science, Technology and Environment. Fellowship amounts up to Rs. 45,000 per month will be provided. In addition, Rs. 75,000 per year will be provided for project expenses. Those living in rented accommodation will be provided with house rent allowance.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്