AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jeevanam Scheme: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; എന്താണ് ജീവനം പദ്ധതി?

Government Financial Aid for Crime Victims: സാമൂഹ്യനീതി വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് ജീവനം പദ്ധതിയുടെ ആവിഷ്‌കാരം. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായി മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും, ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും പുനരധിവാസത്തിനായി സ്വയം തൊഴില്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ 20000 രൂപ അനുവദിക്കും.

Jeevanam Scheme: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം; എന്താണ് ജീവനം പദ്ധതി?
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 06 May 2026 | 07:36 AM

ധാരാളം കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യം തന്നെയാണ് ഇന്ത്യ. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. ഇതിനെല്ലാം ഇരകളായി ജീവിക്കേണ്ടി വരുന്ന ധാരാളം മനുഷ്യര്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാരെ പുനരധിവസിപ്പിക്കാനും മുന്നോട്ടുള്ള ജീവിതത്തിന് വെളിച്ചം പകരാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജീവനം. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ആളുകളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവനം പദ്ധതി

കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായി മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റി ഉപജീവനം മാര്‍ഗം പോലും നഷ്ടപ്പെടുന്നവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊന്‍കിരണമാകാന്‍ ജീവനം പദ്ധതിക്ക് സാധിക്കുന്നു. സാമ്പത്തിക സഹായത്തിന് പുറമെ സാമൂഹ്യ-ആരോഗ്യ-നിയമ സേവനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ഇതുവഴി ശ്രമിക്കുന്നു.

സാമൂഹ്യനീതി വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് ജീവനം പദ്ധതിയുടെ ആവിഷ്‌കാരം. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായി മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും, ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും പുനരധിവാസത്തിനായി സ്വയം തൊഴില്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ 20000 രൂപ അനുവദിക്കും.

മാനദണ്ഡങ്ങള്‍ എന്തെല്ലാം?

പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം ആണെന്ന് വിശദമായി തന്നെ നോക്കാം.

  • അപേക്ഷകന്‍ കുറ്റകൃത്യത്തിന് ഇരയായി ഗുരുതരമായി പരിക്ക് പറ്റിയ ആളായിരിക്കണം.
  • കുറ്റകൃത്യത്തിന് ഇരകളായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഭര്‍ത്താവ്, ഭാര്യ, അവിവാഹിതരായ മക്കള്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാകുക.
  • കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ അധികമാകാന്‍ പാടുള്ളതല്ല.
  • കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷിച്ചിരിക്കണം. ആരാണോ അപേക്ഷിക്കുന്നത് അയാളുടെ അക്കൗണ്ടിലേക്ക് ആയിരിക്കും പണമെത്തുക.

ഇവ ശ്രദ്ധിക്കണം

സ്വയം തൊഴിലിന് വേണ്ടിയാണല്ലോ സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന തൊഴില്‍ യൂണിറ്റ് മൂന്ന് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 200 രൂപയുടെ മുദ്രപത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കാണിച്ച് കരാറില്‍ ഒപ്പുവെക്കണം.

ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. പ്രൊബേഷന്‍ ഉപദേശക സമിതിയുടെ അംഗീകാരത്തോടെയാണ് ധനസഹായ വിതരണം.

Also Read: Kerala Scheme: തടവുകാരുടെ ആശ്രിതർക്ക് 30,000 രൂപ, പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?

എങ്ങനെ അപേക്ഷിക്കാം?

സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ പരിശോധിക്കാം.

  1. കുറ്റകൃത്യം നടന്നതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ്.
  2. ആരാണോ അപേക്ഷകന്‍ അയാളുടെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്.
  3. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
  4. വരുമാനം സര്‍ട്ടിഫിക്കറ്റ്- വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാകാന്‍ പാടുള്ളതല്ല.
  5. അപേക്ഷകന്റെ പാസ് ബുക്കിന്റെ പകര്‍പ്പ്- അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നിവ വ്യക്തമായിരിക്കണം.
  6. എന്ത് സ്വയം തൊഴിലാണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്ന പ്രോജക്ട് പ്രൊപ്പോസല്‍.

എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.

English Summary

The Jeevanam Scheme offers financial assistance to victims of crimes through government support. It aims to help individuals recover from physical, emotional, and financial hardships. The scheme outlines clear eligibility criteria and benefits. Applicants can apply through designated authorities for assistance.

Follow Us