AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

BEVCO Onam : മൂന്ന് ദിവസം കൊണ്ട് വിറ്റത് 279 കോടിയുടെ മദ്യം, ഓണക്കാലത്ത് റെക്കോർഡ് വിൽപന

Kerala BEVCO Onam Sale : ഇത്തവണത്തെ ഓണത്തിനും റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ മദ്യ വില്പന കുതിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർദ്ധനവാണ് മദ്യ വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ഓണത്തിന് മുന്നോടിയായി ഉള്ള മൂന്നു ദിവസങ്ങളിൽ കേരളത്തിലെ ബെവ്‌കോ മദ്യ വില്പന ശാലകൾ വഴി വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്.

BEVCO Onam : മൂന്ന് ദിവസം കൊണ്ട് വിറ്റത് 279 കോടിയുടെ മദ്യം, ഓണക്കാലത്ത് റെക്കോർഡ് വിൽപന
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Amal KV
Amal KV | Updated On: 24 Aug 2026 | 11:10 PM

തിരുവനന്തപുരം : ഇത്തവണത്തെ ഓണത്തിനും റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്തെ മദ്യ വില്പന കുതിക്കുകയാണ്. കഴിഞ്ഞവർഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വർദ്ധനവാണ് മദ്യ വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ഓണത്തിന് മുന്നോടിയായി ഉള്ള മൂന്നു ദിവസങ്ങളിൽ കേരളത്തിലെ ബെവ്‌കോ മദ്യ വില്പന ശാലകൾ വഴി വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോൾ 250.96 കോടി രൂപയുടെ മദ്യം ആയിരുന്നു ആ സമയത്ത് വിറ്റഴിച്ചത്. ഓഗസ്റ്റ് 22 ശനിയാഴ്ച മാത്രം 100 കോടിക്ക് മുകളിൽ രൂപയുടെ മദ്യ വില്പനയാണ് സംസ്ഥാനത്ത് ആകെ നടന്നത്. കൃത്യമായി നോക്കിയാൽ 102.28 കോടി രൂപയുടെ മദ്യം.

ഓഗസ്റ്റ് 21ന് 87.86 കോടി രൂപയുടെ വിൽപ്പനയും ഓഗസ്റ്റ് 23 ന് 88.98 കോടി രൂപയുടെ വില്പനയുമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തെ ഓണക്കാലത്ത് ഏകദേശം 900 കോടി രൂപയുടെ മദ്യ വില്പനയാണ് സംസ്ഥാനത്ത് ഉണ്ടായത്. നിലവിലെ സൂചനകൾ പ്രകാരം കഴിഞ്ഞവർഷത്തെ ഈ വില്പന കണക്കിനെ ഇത്തവണ മറികടക്കാനാണ് സാധ്യത.

Also Read : ബിവറേജസ് അവധി തിരുവോണം മാത്രമല്ല, പിന്നെയും

സംസ്ഥാനത്ത് ബീവറേജസ് കോർപ്പറേഷന് ആകെ 289 വിൽപ്പന കേന്ദ്രങ്ങളാണ് നിലവിലുള്ളത്. അതേസമയം സംസ്ഥാനത്തെ ബാർ ഉടമകൾ സാധാരണഗതിയിലുള്ള കച്ചവടമാണ് ഓണം സീസണിലും പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അധിക സ്റ്റോക്കുകൾ കരുതിയിട്ടുണ്ട്. ബാറുകളിൽ പ്രധാനമായും കച്ചവടം വർദ്ധിക്കുന്നത് ബിവറേജസ് ഔട്ട്ലെറ്റുകൾ അവധിയുള്ള ദിവസങ്ങളിൽ ആണ് എന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് സി നായർ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് പൊതുവേ ഓണക്കാലം ഉൾപ്പെടെയുള്ള ഉത്സവ സമയങ്ങളിൽ അനധികൃത ലഹരി കച്ചവടങ്ങൾ വർദ്ധിക്കുക പതിവാണ്. അതിനാൽ ഇത്തരം അനധികൃത കച്ചവടങ്ങൾ തടയുന്നതിന് പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവുകൾ നടന്നുവരികയാണ്. എക്സൈസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതാണ്. പോലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള തീവ്ര പരിശോധന നടപടികളും നടന്നുവരുന്നു.

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും വിതരണവും കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയതിന് ശേഷം മയക്കുമരുന്ന് ലഹരി കേസുകളിൽ 10015 പേരെയാണ് ഇതുവരെ കേരള പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിൽ 6 ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകളാണ് കേരളത്തിൽ നടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നു.

English Summary

Liquor sales in the state are soaring, breaking records once again this Onam. There has been a record increase in sales compared to the same period last year. In the three days leading up to this year’s Onam, liquor worth ₹279.12 crore was sold through Bevco outlets in Kerala.

Follow Us