Kerala CM Race: ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ

Kerala Chief Minister Selection 2026: റിപ്പോർട്ട് സമർപ്പിക്കും മുമ്പേ അമിത ആത്മവിശ്വാസത്തിലാണ് കെ സി പക്ഷം. ഉദ്ദേശിച്ചതിനേക്കാൾ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷം അവകാശവാദം ഉന്നയിക്കുന്നത്. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നത്തലയുടെ ഭാ​ഗവും ഒട്ടും പുറകോട്ടല്ല. 20ലേറ എംഎൽഎമാരുടെ ഭൂരിപക്ഷമാണ് ചെന്നിത്തല പക്ഷം അവകാശപ്പെടുന്നത്.

Kerala CM Race: ആരാകും കേരളത്തിൻ്റെ മുഖ്യമന്ത്രി? എഐസിസി റിപ്പോർട്ട് ഇന്ന്: ഹൈക്കമാൻഡ് തീരുമാനം ഉടൻ

V D Satheeshan, Ramesh Chennithala, K C Venugopal

Published: 

08 May 2026 | 06:40 AM

തിരുവനന്തപുരം: കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ ക്യാപ്റ്റൻ ആരാണെന്ന് (Kerala Chief Minister Selection 2026) കണ്ടെത്താനുള്ള ഓട്ടം ശക്തമാകുകയാണ്. ഇതിൻ്റെ ഭാ​ഗമായി കോൺ​ഗ്രസിൻ്റെ നിയുക്ത എംഎൽഎമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുടെ ഭാ​ഗമായി, രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. റിപ്പോർട്ട് സമർപ്പിക്കും മുമ്പേ അമിത ആത്മവിശ്വാസത്തിലാണ് കെ സി പക്ഷം.

ഉദ്ദേശിച്ചതിനേക്കാൾ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷം അവകാശവാദം ഉന്നയിക്കുന്നത്. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നത്തലയുടെ ഭാ​ഗവും ഒട്ടും പുറകോട്ടല്ല. 20ലേറ എംഎൽഎമാരുടെ ഭൂരിപക്ഷമാണ് ചെന്നിത്തല പക്ഷം അവകാശപ്പെടുന്നത്. എന്നാൽ ഇതിലെല്ലാം ഉപരി, കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിൻ്റെ തീരുമാനമാണ് ഏറ്റവും നിർണായകം.

ALSO READ: പട നയിച്ചവൻ ഭരിക്കട്ടെ; മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ പോര് തെരുവിലേക്ക്, സതീശനായി പ്രതിഷേധം, കെ.സിക്കായി പാലഭിഷേകം

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ തൻ്റെ കൂടെനിക്കുമെന്നുള്ള എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ സി വേണുഗോപാൽ. എന്നാൽ ഘടകക്ഷികളുടെ നിലപാടിലുള്ള വിശ്വാസത്തിലാണ് സതീശൻ പക്ഷത്തിൻറെ പ്രതീക്ഷ. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കുറവില്ലാതെ മത്സരത്തിലുണ്ട്. അന്തിമ തീരുമാനം അറിയിക്കുന്നതിനായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് വിളിപ്പിച്ചേക്കും.

അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരത്തെ ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശനും സംഘവും. ഘടകകക്ഷികളുടെ പിന്തുണ കൂടി കണക്കിലെടുത്ത് മാത്രമെ അന്തിമ തീരുമാനം പ്രഖ്യാപിക്കാവൂ എന്ന നിലപാടുമുണ്ട്. എന്നാൽ മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ സതീശൻ ക്യാബിനറ്റിലേക്കില്ലെന്ന തരത്തിലുള്ള പ്രചാരണവും സജീവമായിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വി ഡിയുടെ ഭാ​ഗ്യത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

മുസ്ലീം ലീഗ് ഇടപെടേണ്ട

അതേസമയം, കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിൽ മുസ്ലീം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടൻറെ പ്രസ്താവനയിൽ ലീഗിൽ മുറുമുറപ്പ് ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ പോരിൽ പാർട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന വിലയിരുത്തലാണ് ലീഗിൻ്റെ വാ​ദം. മാത്യുവിനെതിരെ കെഎംസിസി നേതാവ് പുത്തൂർ റഹ്മാൻ രംഗത്തെത്തിയിരുന്നു. മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷി തീരുമാനം അല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോൺഗ്രസ് ഓർക്കണമെന്നുമാണ് അദ്ദേഹം തന്റെ സോഷ്യമീഡയായ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തെരുവിൽ പ്രകടനവും പാലഭിഷേകവും

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രവർത്തകർ പൊതുമധ്യത്തിൽ പ്രകടനം നടത്തി രം​ഗത്ത്. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാരിൽ നിന്ന് ഉയരുന്നത്. എന്നാൽ സതീശൻ അനുകൂലികൾ രംഗത്തെത്തിയത് കണ്ണൂരിലും എറണാകുളത്തുമാണെങ്കിൽ, കെസി അനുകൂലികൾ പ്രഷേധിച്ചത് ഇങ്ങ് തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് കെസി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോർഡുകളിൽ പാലഭിഷേകം നടത്തിയാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രകടനം കാഴ്ച്ചവച്ചത്. അതേസമയം, ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെസി വേണുഗോപാലിനെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിക്കുള്ളിലെ ഭിന്നതയാണ് തുറന്നുകാട്ടുന്നത്.

English Summary:

After 2026 Kerala Assembly Elections, Chief Minister Selection In Congress Will Be Progressing. AICC Observers Have Concluded Their Report With Newly Elected MLAs And Sumbit Today To High Command.

Follow Us
Related Stories
Kerala Rain Alert: ചക്രവാതചുഴിയും ന്യൂനമർദ്ദവം, പെരുമഴ തോരുന്നില്ല! ഈ ജില്ലകാർ കരുതിയിരിക്കുക; കാലാവസ്ഥ
Kerala CM Race : പട നയിച്ചവൻ ഭരിക്കട്ടെ; മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ പോര് തെരുവിലേക്ക്, സതീശനായി പ്രതിഷേധം, കെ.സിക്കായി പാലഭിഷേകം
Pinarayi Vijayan : അങ്ങനെ അവസാനം നാലാം നാൾ പിണറായി വിജയൻ പ്രതികരിച്ചു! ‘തോൽവി അപ്രതീക്ഷിതം’
Kerala Lottery Result Today: ഇന്ന് കോടികൾ നിങ്ങളുടെ പോക്കറ്റിലേക്കോ?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം ഇടിവെട്ടി മഴ, ഒപ്പം കാറ്റും; ഈ ജില്ലകാർ സൂക്ഷിക്കുക, കാലാവസ്ഥ മുന്നറിയിപ്പ്
Rubber Price Hike: ഇനി റബറാണ് താരം, വില റോക്കറ്റ് പോലെ കുതിയ്ക്കുന്നു… കർഷകർക്ക് ഇനി വരുന്നത് ലാഭത്തിന്റെ കാലം
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്