AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനവും ഒഴിയും? കടുപ്പിച്ച് വിഡി സതീശൻ

Kerala CM Race VD Satheesan:കടുത്ത തീരുമാനത്തിലേക്ക് ആണ് വി ഡി സതീശൻ നീങ്ങുന്നത് എന്നാണ് യോഗത്തിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് നേതാക്കളുമായും കൂടിക്കാഴ്ച നടക്കുന്നത്.തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ട എന്നും പറവൂരിന്റെ എംഎൽഎ സ്ഥാനവും ഒഴിയും എന്ന നിലപാടിലേക്ക് ആണ് വി ഡി സതീശൻ എത്തുന്നത് എന്നാണ് സൂചന.....

Kerala CM Race: മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനവും ഒഴിയും? കടുപ്പിച്ച് വിഡി സതീശൻ
Vd SatheesanImage Credit source: Facebook
Ashli C
Ashli C | Updated On: 09 May 2026 | 06:25 PM

ന്യൂ ഡൽഹി :കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. നിലവിൽ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീഷിനും ഒരേ നിലപാടിൽ കടുപ്പിച്ച് നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. മൂന്നു പേരെയും ഒന്നിച്ചിരുത്തി മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ വെച്ച് യോഗം പുരോഗമിക്കുകയാണ്. ഇതിനിടയാണ് സതീശന്റെ ചില നിലപാടുകൾ പുറത്തെത്തുന്നത്.

കടുത്ത തീരുമാനത്തിലേക്ക് ആണ് വി ഡി സതീശൻ നീങ്ങുന്നത് എന്നാണ് യോഗത്തിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ട എന്നും പറവൂരിന്റെ എംഎൽഎ സ്ഥാനവും ഒഴിയും എന്ന നിലപാടിലേക്ക് ആണ് വി ഡി സതീശൻ എത്തുന്നത് എന്നാണ് സൂചന.

മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയും ആകില്ല

മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയും ആകില്ല. പറവൂരിലെ എംഎൽഎ സ്ഥാനവും ഒഴിയും. ശേഷം ഉപതിരഞ്ഞെടുപ്പിൽ അവിടെ കെസി വേണുഗോപാൽ മത്സരിക്കട്ടെ എന്നാണ് വി ഡി സതീശൻ മുന്നോട്ട് വെക്കുന്ന നിലപാട്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് നേതാക്കളുമായും കൂടിക്കാഴ്ച നടക്കുന്നത്. അതേസമയം മുഖ്യമന്ത്രി കസേരയിലേക്ക് ഹൈക്കമാന്റിന്റെ പിന്തുണ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലൻ ആണെന്നാണ് സൂചന. നിലവിൽ എംഎൽഎമാരുടെ കൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത് കെസി വേണുഗോപാലിനാണ് ഈ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ട്.കേരളത്തിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷകരായി എത്തിയ അജയ് മാക്കൻ, ദീപാദാസ് മുൻഷി, മുകുൾ വാസ്നിക്ക് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഹൈക്കമാന്റെ പിന്തുണ കെസി വേണുഗോപാലിന് ആണെങ്കിലും വിട്ടുകൊടുക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. വി ഡി സതീശൻ. അത് ഒന്നുകൂടി വ്യക്തമാക്കുകയാണ് ഇപ്പോൾ സതീശൻ സ്വീകരിച്ച നിലപാടിലൂടെ. ഒരുതരത്തിലുള്ള സമ്മർദ്ദത്തിനും വഴങ്ങില്ല എന്നാണ് മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ പറവൂരിലെ എംഎൽഎ സ്ഥാനവും ഒഴിയും എന്ന നിലപാടിലൂടെ വി ഡി സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. 63 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം ആളുകളും കെസി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ കേരളത്തിന്റെ തെരുവോരങ്ങളിൽ സതീശന് വേണ്ടിയാണ് അണികൾ നിലവിളി കൂട്ടുന്നത്. ഇന്നലെയും ഇന്നുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യവുമായി കേരളത്തിന്റെ റോഡുകളിലൂടെ പ്രതിഷേധ മാർച്ചുകളും മറ്റും നടത്തുന്നത്.

പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് രമേശ് ചെന്നിത്തലയും

എന്നാൽ എവിടെ നിന്നും പ്രത്യേകിച്ച് പിന്തുണയും ലഭിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് രമേശ് ചെന്നിത്തലയും. താനും പാർട്ടിക്ക് വിധേയനായി അച്ചടക്കത്തോടെ പ്രവർത്തിച്ചുവന്ന ഒരു മുതിർന്ന നേതാവാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുണ്ടെന്നും നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു എന്നും രമേശ് ചെന്നിത്തലയും പറയുന്നു.

ENGLISH SUMMARY

VD Satheesan is coming to the position that if he is not made the Chief Minister, he will not want the ministerial post and will also resign as the MLA of Paravur. reports says.

 

Follow Us