മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണോ? ഇനി നേരിട്ട് കാണാനാവുക ആഴ്ചയിൽ മൂന്ന് ദിവസം
Planning to Meet the Kerala Chief Minister? Check the Revised Schedule: മറ്റു ജില്ലകളിൽ നിന്നും എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കാണാനും പരാതികൾ സമർപ്പിക്കാനുമാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രിയുറ്റെ ഓഫീസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായും പരാതികൾ നെരിട്ടറിയിക്കുന്നതിനും കേരള മുഖമന്ത്രിയെ സന്ദർശിക്കാൻ തയ്യാറെടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ മൂന്ന്സ് ദിവസമായിരിക്കും മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശകെ കാണുക. പൊതു അവധി അല്ലാത്ത തിങ്കൾ, ബുധൻ, എവ്ള്ളി ദിവസങ്ങളിലായിരിക്കും ഇനി മുഖ്യമന്ത്രി സന്ദർശകരെ നേരിട്ട് കാണുക.
ഈ ദിവസങ്ങളിൽ വൈകിട്ട് 3 മണി മുതലാണ് ഇതിനായുള്ള സമയമ അനുവദിക്കുക 5;30 വരെ ഇത് നീളും. ഈ മൂന്ന് ദിവസങ്ങളിലും ഭിന്നശേഷിക്കാർ, പ്രായമായവർ, ശാരീരിക അവശതകൾ ഉള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ വച്ച് മുഖ്യമന്ത്രി നേരിട്ട് കാണും. അതിന് ശേഷമായിരിക്കും സന്ദർശകരെ കാണുക. മുഖ്യമന്ത്രിയെ കാണുന്നതിനായി മുൻകുട്ടി അപ്പോയിൻമെൻ്റ് എടുത്തവർക്കും ഈ ദിവസങ്ങളിൽ സന്ദർശനം നടത്താനാവും.
മറ്റു ജില്ലകളിൽ നിന്നും എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കാണാനും പരാതികൾ സമർപ്പിക്കാനുമാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രിയുറ്റെ ഓഫീസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം. വൈകുന്നേരം 3 മുതൽ 5 വരെയുള്ള സമയത്ത് പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ. പരാതികൾ സ്വീകരിക്കും. സെപ്റ്റംബർ 2 മുതൽ പുതിയ പരിഷ്കരണം നിലവിൽ വരും നേരത്തെ എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് അനുമതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്ക് എങ്ങനെ പരാതികൾ സമർപ്പിക്കാം ?
ഓൺലൈനായി പരാതി നൽകാൻ സി.എം.ഒ പോർട്ടൽ
ലോകത്തിൻ്റെ ഏത് ഭാഗത്തുനിന്നും മുഖ്യമന്ത്രിക്ക് അതിവേഗം പരാതികൾ സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌പോർട്ടൽ പ്രയോജനപ്പെടുത്താവുന്നതാണ്. പോർട്ടലിലെ ‘New Application’ എന്ന ലിങ്ക് വഴി മൊബൈൽ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും നൽകി അപേക്ഷകൾ സമർപ്പിക്കാം. പരാതി സമർപ്പിച്ച ശേഷം ലഭിക്കുന്ന ഡോക്കറ്റ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ തൽസ്ഥിതി എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങളുടെ സേവനം
സ്വന്തം നിലയ്ക്ക് ഓൺലൈനായി പരാതി നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുടെ സേവനം തേടാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് വളരെ ലളിതമായി പരാതികൾ അയക്കാൻ സാധിക്കും.
തപാൽ വഴിയും അയക്കാം
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രയാസമുള്ളവർക്ക് തങ്ങളുടെ പരാതികൾ വിശദമായി എഴുതി ഒപ്പിട്ട് തപാൽ വിലാസത്തിലും അയക്കാവുന്നതാണ്. വിലാസം: മുഖ്യമന്ത്രി, റൂം നമ്പർ 141, നാലാം നില, നോർത്ത് ബ്ലോക്ക്, ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695 001.
സെക്രട്ടേറിയറ്റിൽ നേരിട്ട് നൽകാം
സെക്രട്ടേറിയറ്റിലെ ‘സാന്ത്വന കേന്ദ്രം’ വഴി പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാൻ അവസരമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മുതൽ 5:30 വരെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 1076 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. സംസ്ഥാനത്തിന് പുറത്തുനിന്ന് വിളിക്കുന്നവർ 0471-1076 എന്ന നമ്പറിലും വിദേശത്തുനിന്ന് വിളിക്കുന്നവർ +91-471-1076 എന്ന നമ്പറിലും ഡയൽ ചെയ്യേണ്ടതാണ്.
English Summary
The Kerala Chief Minister will now meet the public and accept complaints directly on Mondays, Wednesdays, and Fridays from 3:00 PM to 5:30 PM, starting September 2.