Egg Price Hike: മുട്ടയ്‌ക്കെന്ത് വിലയാണ്! കോഴിമുട്ട തൊട്ടാല്‍ പൊട്ടും, ഏയ് പൊള്ളും

Kerala Egg Rates Set New Record Prices May Exceed Rs 10: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 9 രൂപയ്ക്കുള്ളിലാണ് ഒരു കോഴിമുട്ടയ്ക്ക് വില ഈടാക്കുന്നത്. അത് ഇനിയും ഉയരാനാണ് സാധ്യത. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് ഇവിടെ ഒരു മുട്ടയ്ക്ക് 33 പൈസ വരെ ഉയര്‍ന്നു. നാമക്കലില്‍ അഞ്ചരക്കോടി മുട്ടകളാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

Egg Price Hike: മുട്ടയ്‌ക്കെന്ത് വിലയാണ്! കോഴിമുട്ട തൊട്ടാല്‍ പൊട്ടും, ഏയ് പൊള്ളും

മുട്ടവില ഉയരുന്നു

Updated On: 

30 Jun 2026 | 12:35 PM

കേരളത്തില്‍ കോഴിമുട്ട വിലയില്‍ വന്‍ വര്‍ധനവ്. ട്രോളിങ്ങിന് പിന്നാലെ ആവശ്യകത ഉയര്‍ന്നതാണ് കോഴിമുട്ട ഉയരുന്നതിന് കാരണമായത്. വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന സൂചന. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. തമിഴ്‌നാട്ടിലെ ഉള്‍പ്പെടെ ഫാമുകളില്‍ മുട്ട വിലയില്‍ സംഭവിച്ച വര്‍ധനവും കേരളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കോഴിമുട്ടയ്ക്ക് പുറമെ താറാവ് മുട്ടയ്ക്കും വില കൂടി.

മുട്ടയ്ക്ക് എത്ര രൂപ നല്‍കണം?

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 9 രൂപയ്ക്കുള്ളിലാണ് ഒരു കോഴിമുട്ടയ്ക്ക് വില ഈടാക്കുന്നത്. അത് ഇനിയും ഉയരാനാണ് സാധ്യത. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് ഇവിടെ ഒരു മുട്ടയ്ക്ക് 33 പൈസ വരെ ഉയര്‍ന്നു. നാമക്കലില്‍ അഞ്ചരക്കോടി മുട്ടകളാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അതില്‍ മൂന്നരക്കോടിയും കേരളത്തിലേക്ക് എത്തുന്നുണ്ട്.

താറാവ് മുട്ടയ്ക്കും പൊള്ളുംവില

കോഴിമുട്ട വില ഉയരുന്നതിന് പുറമെ താറാവ് മുട്ടയുടെ വിലയിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്. നേരത്തെ പത്ത് രൂപ വിലയുണ്ടായിരുന്ന താറാവ് മുട്ടയ്ക്ക് നിലവില്‍ 15 രൂപ വരെയാണ് വില നല്‍കേണ്ടി വരുന്നത്. എന്നാല്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് മുട്ടയെത്തുമ്പോഴേക്ക് വില ഇതിലും കൂടുതലാകും. മുട്ട വില കൂടിയതോടെ പലയിടങ്ങളിലും താറാവ് മുട്ട കിട്ടാനില്ല.

എന്തുകൊണ്ട് മുട്ടവില ഉയരുന്നു?

ആവശ്യകത വര്‍ധിക്കുന്നത് തന്നെയാണ് മുട്ടവില ഉയരുന്നതിന് പ്രധാന കാരണം. ട്രോളിങ് ആരംഭിച്ചതോടെ മീന്‍ കിട്ടാനില്ലാതായി, ഇത് ആളുകളെ മുട്ട, ഇറച്ചി എന്നിവയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. ട്രോളിങിന് മുമ്പുള്ള മുട്ട, ഇറച്ചി വില്‍പനയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴുള്ളത്. ട്രോളിങ് അവസാനിക്കും മുമ്പ് മുട്ടവില 10 രൂപയ്ക്കും മുകളിലേക്ക് കടക്കാനുള്ള സാധ്യതയും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നു.

Also Read: Price Hike: വെളിച്ചെണ്ണ, തേങ്ങ വില കുതിപ്പിൽ; എട്ട് കടന്ന് മുട്ട വിലയും!

ചെലവ് കൂടി വരവ് കുറഞ്ഞു

തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമായിരുന്നു നേരത്തെയൊക്കെ മുട്ട വിതരണം ചെയ്തിരുന്നത്. എന്നാല്‍ വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങളെല്ലാം മാറി. സ്‌കൂളുകളില്‍ അഞ്ച് ദിവസവും നിലവില്‍ മുട്ട വിതരണം ചെയ്യുന്നു. ഇത് ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന മുട്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ അളവ് കുറച്ചു, ഡിമാന്‍ഡ് ഉയര്‍ന്നിട്ടും ആവശ്യത്തിന് മുട്ടയില്ലാത്തതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

കോഴിത്തീറ്റ വില വര്‍ധനവ്

കോഴി വളര്‍ത്തലിന് വേണ്ടിവരുന്ന അമിതമായ ചെലവും കര്‍ഷകര്‍ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണ്. 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2,300 രൂപയാണ് വില. തൂക്കവും ബ്രാന്‍ഡും മാറുന്നതിന് അനുസരിച്ച് വിലയില്‍ മാറ്റം വരുന്നു.

കൃത്രിമ വിലക്കയറ്റം

കേരളത്തില്‍ ട്രോളിങ് മൂലം മുട്ടയ്ക്കും മറ്റും ആവശ്യകത വര്‍ധിച്ച സാഹചര്യം മുതലെടുത്ത് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. തമിഴ്‌നാട് ലോബി മുട്ട പൂഴ്ത്തിവെപ്പ് നടത്തി, വിപണിയിലേക്ക് എത്തുന്ന മുട്ടയുടെ അളവ് കുറയ്ക്കുകയാണ്. ഇത് വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

English Summary

Egg prices in Kerala have reached an all-time high, with traders warning that retail prices could soon cross Rs 10 per egg. Rising production costs, supply constraints, and increased demand are cited as the key reasons behind the continued price surge.

Follow Us
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം