AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ananyam Scheme: എന്തിനാണിത്ര ഭയം? അനന്യം സ്‌കീം വഴി ഉപജീവനമാര്‍ഗം കണ്ടെത്താമല്ലോ

Transgender Individuals to Get Job Training Under Kerala’s Ananyam Scheme: ട്രാന്‍സ്‌ജെന്‍ഡറുകളെ ജോലിക്ക് നിര്‍ത്താന്‍ പലരും ഇന്നും തയാറല്ല, കേരളത്തിലെ സഹാചര്യവും വ്യത്യസ്തമല്ലെന്ന് പറയാം. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി ജീവിതത്തില്‍ ഉപയോഗപ്രദമാക്കാനുമായി സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു.

Ananyam Scheme: എന്തിനാണിത്ര ഭയം? അനന്യം സ്‌കീം വഴി ഉപജീവനമാര്‍ഗം കണ്ടെത്താമല്ലോ
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative Photos/Getty Images Creative 2026
Shiji M K
Shiji M K | Published: 24 May 2026 | 06:49 AM

എത്രയൊക്കെ വളര്‍ന്നുവെന്ന് പറഞ്ഞാലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രാന്‍ജെന്‍ഡറുകളായ വ്യക്തികള്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത വിവേചനവും ശാരീരിക-മാനസിക സമ്മര്‍ദവുമാണ്. സമൂഹം എങ്ങനെ വിലയിരുത്തും എന്ന് ചിന്തിച്ച് സ്വന്തം വ്യക്തിത്വം പോലും മറച്ചുവെച്ച് ജീവിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. സര്‍ജറിയും മറ്റ് കാര്യങ്ങള്‍ക്കും ശേഷം ജീവിതം ആരംഭിക്കാന്‍ തയാറെടുക്കാന്‍ നില്‍ക്കുന്ന ഇവര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകാറുള്ളത് ഒരു ജോലിയാണ്.

ട്രാന്‍സ്‌ജെന്‍ഡറുകളെ ജോലിക്ക് നിര്‍ത്താന്‍ പലരും ഇന്നും തയാറല്ല, കേരളത്തിലെ സഹാചര്യവും വ്യത്യസ്തമല്ലെന്ന് പറയാം. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി ജീവിതത്തില്‍ ഉപയോഗപ്രദമാക്കാനുമായി സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു.

സര്‍ക്കാര്‍ നടപ്പാക്കുന്ന അത്തരം പദ്ധതികളിലൊന്നാണ് അനന്യം. കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് അനന്യം പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി വഴി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കലാവാസനകള്‍ കണ്ടെത്തി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ പദ്ധതിയിലൂടെ ഇക്കൂട്ടര്‍ക്ക് തൊഴിലും മികച്ച ജീവിതനിലവാരവും ഉറപ്പാക്കാനും സര്‍ക്കാരിന് സാധിക്കുന്നുണ്ട്.

അനന്യം പദ്ധതിയുടെ പ്രത്യേകതകള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി, പ്രത്യേക വിദഗ്ധരുടെ സഹായത്തോടെ അവര്‍ക്ക് ആവശ്യമായ കലാപരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ഈ പദ്ധതി വഴി ശ്രമിക്കുന്നു. പരീശിലനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ സര്‍ക്കാര്‍ തലത്തിലോ അല്ലെങ്കില്‍ മറ്റ് പ്രാദേശിക സ്ഥാപനങ്ങളിലോ ഇവര്‍ക്ക് തൊഴില്‍ കണ്ടെത്താനും സാധിക്കും. തൊഴില്‍ നേടുന്നതിനായുള്ള സഹായം പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

പരിശീലനത്തിനും ജോലിക്കും പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അര്‍ഹമായ സ്ഥാനവും സ്വീകാര്യതയും സമൂഹത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പദ്ധതി പ്രത്യേകം ശ്രദ്ധിക്കുന്നു.

കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ കഴിവും അഭിരുചിയും വിലയിരുത്തി പരിശീലനം നല്‍കുക ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ നേൃത്വത്തിലാണ്.

Also Read: Welfare Pension: ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; കിട്ടുന്നത് 3000 രൂപയോ?

30 അംഗ ട്രാന്‍സ്‌ജെന്‍ഡര്‍ കലാസംഘം രൂപീകരിച്ചാകും പ്രവര്‍ത്തനം. സര്‍ക്കാര്‍ നടത്തുന്ന ഉത്സവങ്ങള്‍, മേളകള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരികോത്സവങ്ങള്‍ എന്നിവയില്‍ ഇവരെ പങ്കെടുപ്പിക്കുകയും ചെയ്യുന്നതാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി സാമൂഹ്യ നീതി വകുപ്പ് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങി വിവിധ മേഖലകളിലൂന്നിയാണ് സഹായം അനുവദിക്കുന്നത്.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സ്‌കൂള്‍ പഠനം വീണ്ടും തുടങ്ങാന്‍ സമന്വയം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നതാണ്. വര്‍ണം എന്ന പേരില്‍ വിദൂര വിദ്യാഭ്യാസത്തിനുള്ളില്‍ അവസരവും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്നു.

വീട് വെച്ചാനായി രണ്ട് ലക്ഷം രൂപ വരെ അധികമായി നല്‍കുകയും അതോടൊപ്പം സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റ് ഭവനപദ്ധതികളുടെ ഭാഗമാകാനുള്ള സഹായവും ഇവര്‍ക്ക് നല്‍കുന്നതാണ്. സ്വയം തൊഴില്‍ കണ്ടെത്താനായി പ്രത്യേക പരിശീലന പരിപാടികളും സര്‍ക്കാര്‍ നടത്തുന്നു.

English Summary

The Kerala Government’s Ananyam Scheme aims to help transgender individuals identify their skills, receive professional training, and secure employment opportunities. The scheme focuses on promoting social inclusion, financial independence, and empowerment for the transgender community across the state.

Follow Us