Kerala Ministers Get District-Wise Portfolios: തിരുവനന്തപുരം സിപി ജോണിന്; കെഎം ഷാജിക്ക് കാസര്‍കോട്; മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല
Kerala Ministers District Charges Details : സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 14 മന്ത്രിമാര്‍ക്കാണ് ചുമതല വീതിച്ച് നല്‍കിയിരിക്കുന്നത്. സി.പി. ജോണിനാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ ചുമതല. കാസര്‍കോടിന്റെ ചുമതല കെ.എം. ഷാജിക്ക് നല്‍കി.
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 14 മന്ത്രിമാര്‍ക്കാണ് ചുമതല വീതിച്ച് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ ഏതാനും മന്ത്രിമാര്‍ക്ക് മാത്രമാണ് പ്രത്യേക ജില്ലകളുടെ ചുമതലയില്ലാത്തത്. ഗതാഗതമന്ത്രി സി.പി. ജോണിനാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ ചുമതല. കാസര്‍കോടിന്റെ ചുമതല കെ.എം. ഷാജിക്ക് നല്‍കി.
കൊല്ലം ജില്ലയുടെ ചുമതല ഷിബു ബേബി ജോണിനും, പത്തനംതിട്ട ജില്ലയുടേത് പി.സി. വിഷ്ണുനാഥിനും ലഭിച്ചു. എം. ലിജുവിനാണ് ആലപ്പുഴയുടെ ചുമതല. മോന്‍സ് ജോസഫ്-കോട്ടയം, അനൂപ് ജേക്കബ്-ഇടുക്കി, റോജി എം ജോണ്‍-എറണാകുളം എന്നിങ്ങനെ ചുമതല നല്‍കി. തൃശൂരിന്റെ ചുമതല ഒ.ജെ. ജനീഷിനാണ്.
പാലക്കാടിന്റെ ചുമതല എന്‍. ഷംസുദ്ദീനും, മലപ്പുറത്തിന്റേത് പി.കെ. ബഷീറിനും ലഭിച്ചു. എ.പി. അനില്‍കുമാറിനാണ് കോഴിക്കോട് ജില്ലയുടെ ചുമതല. സണ്ണി ജോസഫ്-കണ്ണൂര്‍, ടി. സിദ്ദിഖ്-വയനാട് എന്നിങ്ങനെയാണ് മറ്റു ചുമതലകള്‍.
മന്ത്രിമാരുടെ ചുമതല
-
- തിരുവനന്തപുരം: സി.പി. ജോണ്‍
- കൊല്ലം: ഷിബു ബേബി ജോണ്‍
- പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്
- ആലപ്പുഴ: എം. ലിജു
- കോട്ടയം: മോന്‍സ് ജോസഫ്
- ഇടുക്കി: അനൂപ് ജേക്കബ്
- എറണാകുളം: റോജി എം ജോണ്‍
- തൃശൂര്‍: ഒ.ജെ. ജെനീഷ്
- പാലക്കാട്: എന്‍. ഷംസുദ്ദീന്‍
- മലപ്പുറം: പി.കെ. ബഷീര്‍
- കോഴിക്കോട്: എ.പി. അനില്‍കുമാര്‍
- വയനാട്: ടി. സിദ്ദിഖ്
- കണ്ണൂര്‍: സണ്ണി ജോസഫ്
- കാസര്‍കോട്: കെ.എം. ഷാജി
മന്ത്രിസഭയില്‍ ചേര്‍ന്നതിനെക്കുറിച്ച് ചെന്നിത്തല
അതേസമയം, മന്ത്രിസഭയില്‍ ചേരണമോ, വേണ്ടയോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തി. താന്‍ മന്ത്രിസഭയില്‍ ചേരണമെന്നാണ് പാര്‍ട്ടിയോട് കൂറുള്ളവര്‍ നിര്‍ദ്ദേശിച്ചത്. മന്ത്രിസഭയില്‍ ചേരണമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. പാര്‍ട്ടിക്ക് എതിരായി ഒരു കാലത്തും താന്‍ ശബ്ദം ഉയര്‍ത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയത്തില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടാകും. പക്ഷേ, നമ്മെ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് വലുത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടത്തിയ ഇഡി റെയ്ഡിനെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വിവരം നല്‍കാറുണ്ട്.
ക്രമസമാധാന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ വിവരം കൈമാറാറുണ്ട്. വാഹനം തകര്‍ത്തവരെ പൊലീസ് വിചാരിച്ചാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി പിടിക്കാവുന്നതാണ്. പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ അങ്ങനെ പാര്‍ട്ടി ഓഫീസില്‍ ഇരച്ചുകയറി പ്രതിയെ പിടിക്കുന്നത് അത്ര ശരിയായ നടപടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണം മറക്കാനാകില്ല. നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകും. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
The Kerala government has assigned district coordination charges to 14 ministers. Minister C.P. John will handle the capital district of Thiruvananthapuram. Sunny Joseph gets charge of Kannur, while K.M. Shaji takes Kasaragod. Senior ministers Ramesh Chennithala and P.K. Kunhalikutty were not given any district responsibilities.