ശാരീരിക ബുദ്ധിമുട്ടുകളുള്ള അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം?

How Blind and Differently Abled Lawyers in Kerala Can Apply for Financial Assistance: ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജോലിയാണ് പ്രധാനം. എന്നാല്‍ വൈകല്യം കാരണം പലര്‍ക്കും ഉപജീവനമാര്‍ഗം പോലും കണ്ടെത്താന്‍ സാധിക്കാതെ പോകുന്നു. അന്ധരും അംഗവൈകല്യമുള്ളവരുമായ ആളുകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ മുന്നില്‍ ധാരാളം കടമ്പകളുണ്ടാകും.

ശാരീരിക ബുദ്ധിമുട്ടുകളുള്ള അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

27 May 2026 | 06:45 AM

കേരളത്തിലുള്ളവരെ വിവിധ വിഭാഗങ്ങളാക്കി തിരിക്കാന്‍ സാധിക്കും. പണം, സോഷ്യല്‍ സ്റ്റാറ്റസ്, തൊഴില്‍ തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഈ തരംതിരിവ്. ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് മറ്റുള്ളവരെ പോലെ സമൂഹത്തില്‍ തുല്യമായ പങ്കാളിത്തം ഉണ്ടാക്കാനും തൊഴില്‍ ഉറപ്പാക്കാനും സര്‍ക്കാരിന്റെ കീഴില്‍ ധാരാളം പദ്ധതികളും നടന്നുവരുന്നു.

ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജോലിയാണ് പ്രധാനം. എന്നാല്‍ വൈകല്യം കാരണം പലര്‍ക്കും ഉപജീവനമാര്‍ഗം പോലും കണ്ടെത്താന്‍ സാധിക്കാതെ പോകുന്നു. അന്ധരും അംഗവൈകല്യമുള്ളവരുമായ ആളുകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ മുന്നില്‍ ധാരാളം കടമ്പകളുണ്ടാകും. അവരൊരു പ്രൊഫണഷല്‍ കോഴ്‌സ് കൂടിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ എത്ര രൂപ പഠനത്തിനായി വേണ്ടിവരുമെന്ന് ചിന്തിച്ച് നോക്കൂ.

പണത്തിന്റെ കുറവുമൂലം പലര്‍ക്കും തങ്ങള്‍ ഇഷ്ടപ്പെട്ട തൊഴില്‍ പോലും നേടാന്‍ സാധിക്കാതെ പോകുന്നു. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിയമപഠനമാണെങ്കില്‍ സഹായം നല്‍കാന്‍ സര്‍ക്കാരുണ്ടാകും. വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കാന്‍ ധാരാളം പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

നിയമപഠനം തിരഞ്ഞെടുത്ത അന്ധരും ശാരീരിക വൈകല്യങ്ങളുള്ളവരുമായ ആളുകളെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവഴി നിശ്ചിത തുക ധനസഹായം നല്‍കി അവരെ മുന്നോട്ട് കൊണ്ടുവരികയാണ് സര്‍ക്കാര്‍. എല്‍എല്‍ബി അല്ലെങ്കില്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ ആളുകള്‍ക്ക് പദ്ധതി എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം.

അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം

അന്ധര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ധനസഹായം നല്‍കുന്ന എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം അപേക്ഷകന് പുസ്തകങ്ങള്‍, പ്രൊവിഷണല്‍ സ്യൂട്ടുകള്‍ തുടങ്ങിയവ വാങ്ങിക്കാനായി 3,000 രൂപയുടെ എക്‌സ്‌ഗ്രേഷ്യ നോണ്‍ റിക്കറിങ് ഗ്രാന്റ് ലഭിക്കും. കൂടാതെ എട്ട് വര്‍ഷത്തേക്ക് പ്രതിമാസം 4,000 രൂപ റീഡേഴ്‌സ് അലവന്‍സായും വിതരണം ചെയ്യുന്നു.

സാമ്പത്തിക സഹായം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍

സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

Also Read: Sthree Suraksha Pension: 1,000 രൂപ കിട്ടുന്നില്ലേ…. സ്ത്രീ സുരക്ഷാ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?

  • അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും സ്ഥിരതാമസക്കാരനുമാകണം.
  • കേരളത്തിലെ ഏതെങ്കിലും കോടതികളില്‍ പ്രാക്ടീസ് ചെയ്യണം.
  • അപേക്ഷകന്റെയും കുടുംബത്തിന്റെയും വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കൂടുതലാകാന്‍ പാടില്ല.

എങ്ങനെ അപേക്ഷിക്കാം?

സാമൂഹിക നീതി ഡയറക്ടര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നിന്നും അപേക്ഷ ഫോം ലഭിക്കും. പദ്ധതിയിലേക്ക് അപേക്ഷിക്കാനാവശ്യമായ രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു.

  1. അപേക്ഷകന്റെയും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്.
  2. അപേക്ഷകന്‍ കേരളത്തിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് തെളിയിക്കാനായി പ്രീസൈഡിങ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
  3. അന്ധനായ അഭിഭാഷകനാണെങ്കില്‍ നേത്രരോഗ വിദഗ്ധന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
  4. ശാരീരിക ബുദ്ധിമുട്ടുകളാണെങ്കില്‍ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്,

English Summary

The Kerala government has announced financial assistance for blind and differently abled advocates in the state. Eligible lawyers can apply by submitting required documents and fulfilling prescribed criteria under the welfare support scheme.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി