AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sthree Suraksha Pension: 1,000 രൂപ കിട്ടുന്നില്ലേ…. സ്ത്രീ സുരക്ഷാ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?

Kerala Sthree Suraksha Pension Scheme 2026: 35 നും 60 നും ഇടയില്‍ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകള്‍ക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രതിമാസം 1000 രൂപയാണ് പദ്ധതിക്കു കീഴിലെ ധനസഹായം. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ആയിരം രൂപ ലഭിക്കാത്തവർ നിരവധിയാണ്.

Sthree Suraksha Pension: 1,000 രൂപ കിട്ടുന്നില്ലേ…. സ്ത്രീ സുരക്ഷാ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 May 2026 | 08:08 AM

കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി.
സംസ്ഥാനത്തെ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകാനായി പദ്ധതി നടപ്പിലാക്കിയത്. പിന്നാലെ അപേക്ഷകൾക്കായി പോർട്ടൽ തുറക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തിരുന്നു. 35 നും 60 നും ഇടയില്‍ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകള്‍ക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രതിമാസം 1000 രൂപയാണ് പദ്ധതിക്കു കീഴിലെ ധനസഹായം. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ആയിരം രൂപ ലഭിക്കാത്തവർ നിരവധിയാണ്. പദ്ധതി നിർത്തലാക്കിയോ, അടുത്ത ഗഡു എന്നാണ് തുടങ്ങിയ സംശയങ്ങൾ ഉപഭോക്താക്കൾക്കിടയിലുണ്ട്.

എന്താണ് സ്ത്രീ സുരക്ഷ പദ്ധതി?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ. തിരഞ്ഞെടുത്തിട്ടുള്ളവർക്ക് പ്രതിമാസം 1,000 രൂപയാണ് നൽകുന്നത്. അതായത്, വർഷം തോറും 12,000 രൂപ പദ്ധതിയിലൂടെ ലഭിക്കും. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്കാണ് തുക ലഭിക്കുന്നത്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്തവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.  ട്രാൻസ് സ്ത്രീകളെയും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാനദണ്ഡങ്ങൾ

  • കേരളത്തിലെ സ്ഥിര താമസം ആയിരിക്കണം.
  • 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
  • സര്‍ക്കാരിന്റെ മറ്റൊരു സാമ്പത്തിക സഹായ പദ്ധതിയിലും അംഗമായിരിക്കരുത്.
  • അന്ത്യോദയ അന്ന യോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം.
  • നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യോഗ്യതയില്ല.
  • വിധവാ/ അവിവാഹിത വനിതാ പെന്‍ഷന്‍, വൈകല്യ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സേവനം/ കുടുംബം/ ഇപിഎഫ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
  • കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സ്ഥിരം അല്ലെങ്കില്‍ കരാര്‍ നിയമനം നേടിയവര്‍ക്കും പദ്ധതിക്ക് അര്‍ഹതയില്ല.

ALSO READ: 3,000 രൂപയോ? മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

അപേക്ഷിക്കേണ്ട വിധം

  • കെസ്മാർട്ട് വെബ്സൈറ്റ് (ksmart.lsgkerala.gov.in ) സന്ദർശിച്ച് സ്ത്രീ സുരക്ഷാ പദ്ധതി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈൽ നമ്പറും ഒടിപിയും നൽകുക.
  • വിശദാംശങ്ങൾ നൽകേണ്ടതാണ്.
  • ആവശ്യമായ രേഖകളും സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.

സ്റ്റാറ്റസ് പരിശോധിക്കേണ്ട വിധം

  1. അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
  2. കെ സ്മാർട്ട് പോർട്ടൽ സന്ദർശിച്ച് ആദ്യമായി ലോഗിൻ ചെയ്യുക.
    ഫോൺ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
  3. സബ്മിറ്റഡ് എന്നാണെങ്കിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു എന്നാണ് അർത്ഥം.
  4. റിട്ടേൺ എന്നാണെങ്കിൽ അതിന് താഴെയുള്ള എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  5. അപേക്ഷ നിരസിക്കാനുള്ള കാരണം മനസിലാക്കുക.
  6. ജനനതീയതി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ അപേക്ഷ തിരിച്ചയക്കാൻ കാരണമായിട്ടുണ്ട്.
  7. ഇവ തിരുത്തി ഒരിക്കൽ കൂടി പ്രോസീഡ് ചെയ്യേണ്ടതാണ്.

അടുത്ത ഗഡു എന്ന്?

അപേക്ഷ സമർപ്പിച്ച്, അടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. തുടർന്ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുകയും തിരഞ്ഞെടുത്ത സ്ത്രീകൾക്ക് തുക നൽകുകയും ചെയ്തു. ശേഷം ആദ്യ മാസങ്ങളിൽ അക്കൌണ്ടിൽ തുക വന്നു. നിലവിൽ, തുക ലഭിക്കുന്നില്ലെന്ന പരാതി ഉയരുകയാണ്. അതേസമയം, പദ്ധതി നിർത്തലാക്കിയോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. പദ്ധതി സംബന്ധിച്ച് മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഇനിയും അപേക്ഷിക്കാൻ അവസരമുണ്ട്. തുക മുടങ്ങാതെ ലഭിച്ചേക്കുമെന്നാണ് വിവരം.

English Summary:

Sthree Suraksha Pension Scheme is a social security scheme of the Kerala government. It provides financial assistance to unemployed women between the ages of 35 and 60. The financial assistance under the scheme is Rs. 1000 per month.

Follow Us