Ration Update: റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ ഉണ്ടോ? മാനദണ്ഡങ്ങൾ മാറും, ശ്രദ്ധിക്കുക….
Government Moves to Update Priority Ration Card Criteria: ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. നിലവിലുള്ള 2017ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ്.
കൂടാതെ, ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.
മാറ്റം വേണമെന്ന ആവശ്യം എന്തുകൊണ്ട്?
2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ ഉള്ളവർ, കുടുംബത്തിൽ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാൽ, ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.
ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ ഉള്ളവർ നിലവിലെ സാമൂഹിക സാഹചര്യത്തിൽ ആഢംബരമല്ല. ഭിന്നശേഷിക്കാരായി കുടുംബാംഗങ്ങൾക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
ALSO READ: ജൂലൈ റേഷൻ വിതരണം ഇന്ന് മുതൽ, ഈ കാർഡുകാർക്ക് 3 കിലോ അധിക ഗോതമ്പ്
മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം
മുൻഗണനാ റേഷൻ കാർഡുകൾക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി അപേക്ഷിക്കാവുന്നതാണ്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്. മുൻഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് ‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അർഹത ആർക്കൊക്കെ?
- മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ്.
- അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ.
- ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ.
- കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ.
- സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ
English Summary:
Government is set to revise the eligibility criteria for issuing priority ration cards. Food Minister Anoop Jacob has directed officials to review the existing norms and submit a revised report. The move aims to amend the current guidelines introduced in 2017.