AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Update: ജൂലൈ റേഷൻ വിതരണം ഇന്ന് മുതൽ, ഈ കാർഡുകാർക്ക് 3 കിലോ അധിക ഗോതമ്പ്

July Ration Distribution Starts Today: ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന, മഞ്ഞ കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം, പൊതുവിഭാഗം തുടങ്ങിയ മറ്റ് കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Ration Update: ജൂലൈ റേഷൻ വിതരണം ഇന്ന് മുതൽ, ഈ കാർഡുകാർക്ക് 3 കിലോ അധിക ഗോതമ്പ്
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 02 Jul 2026 | 08:18 AM

ജൂലൈ മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം 30ാം തീയതി പൂർത്തിയായതോടെ ഇന്നലെ റേഷൻ കടകൾക്ക് അവധിയായിരുന്നു. 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന, മഞ്ഞ കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം, പൊതുവിഭാഗം തുടങ്ങിയ മറ്റ് കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

ജൂലൈ മാസത്തെ റേഷൻ വിഹിതം

അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതുവിഭാഗം സബ്സിഡി (NPS): പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

ALSO READ: പാസ്‌പോര്‍ട്ട് ഫീസില്‍ മുതല്‍ ആധാര്‍ കാര്‍ഡില്‍ വരെ മാറ്റം; ജൂലൈ 1 മുതല്‍ ഇവ ശ്രദ്ധിക്കണം

പൊതുവിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സ്ഥാപനം (NPI): പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

എൻപിഎസ് കാർഡിന് അധിക ഗോതമ്പ്

ജൂലൈയിൽ മുൻഗണനേതര വിഭാഗത്തിലെ എൻപിഎസ് (നീല) റേഷൻ കാർഡുകൾക്ക് 3 കിലോഗ്രാം ഗോതമ്പ് കൂടുതൽ അനുവദിച്ചിട്ടുണ്ട്. കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. അതേസമയം, നീല കാർഡിലെ ഓരോ അംഗത്തിനും നാല് രൂപ നിരക്കിൽ രണ്ട് കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂ. പുറമേ, അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അന്ത്യോദയ അന്ന യോജന കാർഡിന് 2 കിലോ ഗോതമ്പും മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്.

English Summary:

Kerala Ration Updates. Distribution for July Ration Begins Today. Ration shops remained closed yesterday, as the distribution for the previous month concluded on the 30th. For the July-August-September 2026 quarter, AAY cardholders residing in electrified homes will receive a total of one liter of kerosene.

Follow Us