Government employees Holiday: സർക്കാർ ഓഫീസുകൾക്ക് ഇനി രണ്ടു ദിവസം അവധി, ഉദ്യോ​ഗസ്ഥർക്ക് ശനിയാഴ്ചയും വീട്ടിലിരിക്കാം, മാറ്റങ്ങൾ ഇവയെല്ലാം

Kerala government offices holiday on Saturday: രാവിലെയും വൈകുന്നേരവുമായി സമയം ക്രമീകരിക്കും. എന്നാൽ, നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തെ സംഘടനകൾ കടുത്ത ഭാഷയിൽ എതിർത്തു.

Government employees Holiday: സർക്കാർ ഓഫീസുകൾക്ക് ഇനി രണ്ടു ദിവസം അവധി, ഉദ്യോ​ഗസ്ഥർക്ക് ശനിയാഴ്ചയും വീട്ടിലിരിക്കാം, മാറ്റങ്ങൾ ഇവയെല്ലാം

Government Office holiday

Published: 

06 Feb 2026 | 05:43 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കാനുള്ള നീക്കത്തിന് ജീവനക്കാരുടെ സംഘടനകൾ പച്ചക്കൊടി കാട്ടി. ചീഫ് സെക്രട്ടറി ഡോ. വി. വേണു വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് സർവീസ് സംഘടനകൾ ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്. ശമ്പള പരിഷ്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും മുന്നോട്ടുവെച്ച ഈ ശുപാർശ നടപ്പിലായാൽ ശനിയാഴ്ച കൂടി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും.

പ്രവർത്തി ദിനങ്ങൾ അഞ്ചായി ചുരുക്കുമ്പോൾ നഷ്ടപ്പെടുന്ന സമയം നികത്താൻ പ്രതിദിന പ്രവർത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകൾ യോജിച്ചു. രാവിലെയും വൈകുന്നേരവുമായി സമയം ക്രമീകരിക്കും. എന്നാൽ, നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തെ സംഘടനകൾ കടുത്ത ഭാഷയിൽ എതിർത്തു. ആനുകൂല്യങ്ങൾ കുറച്ചുകൊണ്ടുള്ള പരിഷ്കരണം അംഗീകരിക്കില്ലെന്ന് അവർ വ്യക്തമാക്കി.

 

Also read – ശബരിപാതയ്ക്കായി സ്ഥലമേറ്റെടുപ്പോ? എരുമേലി ടെർമിനൽ സ്റ്റേഷനാകും, പാലായിൽ വീണ്ടും ഓഫിസ് തുറക്കുന്ന

 

ആശുപത്രികളുടെയും മറ്റും പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കായി പ്രത്യേക തീരുമാനങ്ങൾ വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് നടന്നതെന്നും വിയോജിപ്പുള്ള കാര്യങ്ങളിൽ ആവശ്യമെങ്കിൽ തുടർചർച്ചകൾ നടത്താമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാകും ഈ കാര്യത്തിൽ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.

Follow Us
Related Stories
Lightning: കുടുംബത്തോടൊപ്പം പാറക്കെട്ടില്‍ ഇരിക്കുമ്പോള്‍ ഇടിമിന്നലേറ്റു; ഉറവപ്പാറയില്‍ എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Easter Traffic condroll: താമരശ്ശേരി ചുരം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈസ്റ്റർ തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ സ്ക്വാഡുകളെ ഇറക്കി പോലീസ്
G Kishan Reddy : തെലുങ്കാനയിൽ നടക്കാത്ത വാഗ്ദാനങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് നൽകുന്നു- ജി.കിഷൻ റെഡ്ഡി
Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ ആര്? സുവർണകേരളം ലോട്ടറി ഫലമെത്തി
Vishu Special Train: വിഷു സ്പെഷ്യൽ മംഗളൂരു – ചെന്നൈ ട്രെയിനുകൾക്ക് കേരളത്തിൽ 10 സ്റ്റോപ്പുകൾ, ബുക്കിങ് നാളെ ആരംഭിക്കും, സമയക്രമം ഇങ്ങനെ
Kerala Rain Alert: ചൂട് നോക്കേണ്ട… വേനൽമഴ നാളെമുതൽ ശക്തം, കരുതേണ്ട ജില്ലക്കാർ ഇവരെല്ലാം
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?