Priyadarshini Loan Scheme: സൗജന്യ യാത്രയ്ക്ക് പുറമേ ‘പ്രിയദർശിനി’ പലിശരഹിത വായ്പയും; വനിതകൾക്ക് ആശ്വാസം
Priyadarshini Interest-Free Loan Scheme for Women: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.
സ്ത്രീകൾക്ക് പലിശരഹിത സംരംഭ വായ്പ പദ്ധതി ആരംഭിക്കാൻ സർക്കാർ. പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പ്രിയദർശിനി എന്ന പേരിൽ സൂക്ഷ്മ – ചെറുകിട സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാകും പദ്ധതി പ്രഖ്യാപിക്കുക.
നൂറുദിന കർമപരിപാടി
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ജൂലൈ 23ന് കൊച്ചി പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ ‘സമഗ്ര 2026’ എന്ന പേരിലാകും പരിപാടി സംഘടിപ്പിക്കുക.
വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണിത്. വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും ചടങ്ങിൽ പ്രഖ്യാപിക്കും.
ALSO READ: സർക്കാർ ജീവനക്കാർക്ക് 2 % ഡിഎ, 7 മാസത്തെ കുടിശ്ശികയും? ഓണം ബോണസ് വേറെയും!
ആകെ 31 പദ്ധതികൾ
പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 3 പദ്ധതികൾ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കും. പ്രിയദർശിനി വായ്പ പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. വനിതാ ശാക്തീകരണത്തിനായുള്ള പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ ‘പ്രിയദർശിനി’ പദ്ധതിയോടൊപ്പം സർവീസിൽനിന്ന് വിരമിച്ചവർക്കായുള്ള ‘സീനിയർ സെക്യുർ’ വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.
ഈ പദ്ധതികൾ നൂറുദിവസത്തിനകം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിലുടനീളമുള്ള അമ്പതിലധികം കുടുംബശ്രീ സിഡിഎസുകളിലും എൻജിഒകളിലും ഉൾപ്പെട്ട 15,000-ലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യും.
സമഗ്ര 2026
ജൂലൈ 23ന് കൊച്ചി പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എം.എൽ.എമാരായ അൻവർ സാദത്ത്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, അഡ്വ. മാത്യു കൽനാടൻ, വി.പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ഉമാ തോമസ്, ടി.ജെ. വിനോദ് എന്നിവർ പങ്കെടുക്കും.
രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വായ്പാ വിതരണത്തിനൊപ്പം ബോധവത്കരണ ക്ലാസുകൾ, വിവിധ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ കിയോസ്‌കുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നതാണ്. ചടങ്ങിൽ കോർപ്പറേഷന്റെ വാർത്താപത്രികയായ ‘ദിശ’യുടെ പ്രകാശനവും നടക്കും. സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഇൻഫർമേഷൻ സ്റ്റാളുകളും ഒരുക്കും.
English Summary:
Kerala government is launching a new interest-free business loan scheme for women belonging to Scheduled Caste and Scheduled Tribe communities. Named Priyadarshini, the initiative will provide financial assistance for starting micro and small enterprises, helping women become self-reliant through entrepreneurship.