AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Minnal Magic: സര്‍ക്കാരിന്റെ മിന്നല്‍ മാജിക് ഈ മാസമെത്തും; വിലക്കുറവാണ് സാറേ മെയിന്‍

Kerala’s New Brandy Minnal Magic Set for Market Launch This Month: ഈ വര്‍ഷം ഫെബ്രുവരി 21നാണ് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ട് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി. മിനിറ്റില്‍ 240 കുപ്പികളില്‍ മദ്യം നിറയ്ക്കാന്‍ സാധിക്കും വിധത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം. ജവാന്‍ ആണ് നിലവില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന മദ്യം, ഇതിന് പുറമെയാണ് മിന്നല്‍ മാജിക് എത്തുന്നത്.

Minnal Magic: സര്‍ക്കാരിന്റെ മിന്നല്‍ മാജിക്  ഈ മാസമെത്തും; വിലക്കുറവാണ് സാറേ മെയിന്‍
പ്രതീകാത്മക ചിത്രം Image Credit source: d3sign/Moment/Getty Images
Shiji M K
Shiji M K | Published: 13 May 2026 | 11:16 AM

തിരുവനന്തപുരം: സര്‍ക്കാരിന്റെ മിന്നല്‍ മാജിക് വിപണിയിലേക്ക്. പുതിയ ബ്രാന്‍ഡിയായ മിന്നല്‍ മാജിക് ഈ മാസം അവസാനത്തോടെ വിപണിയില്‍ എത്തുന്നതാണ്. അര ലിറ്റര്‍ കുപ്പിയാണ് ആദ്യഘട്ടത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുക. 400 രൂപയാണ് അരലിറ്ററിന് വില നിശ്ചയിച്ചിരിക്കുന്നത്. 9,000 കെയ്‌സ് മദ്യം പ്രതിദിനം ഉത്പാദിക്കും. ചിറ്റൂര്‍ മേനോന്‍പാറയില്‍ വെച്ചാണ് ഉത്പാദനം നടക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരി 21നാണ് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം നടന്നത്. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ട് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി. മിനിറ്റില്‍ 240 കുപ്പികളില്‍ മദ്യം നിറയ്ക്കാന്‍ സാധിക്കും വിധത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം. ജവാന്‍ ആണ് നിലവില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന മദ്യം, ഇതിന് പുറമെയാണ് മിന്നല്‍ മാജിക് എത്തുന്നത്.

ഒരു ലിറ്റര്‍ വെള്ളമാണ് മദ്യ ഉത്പാദനത്തിനായി ഓരോ ദിവസവും വേണ്ടത്. അതിനായി ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴ പ്ലാന്റില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മഴവെള്ള സംഭരണി സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താനാണ് നീക്കം. മദ്യ ഉത്പാദനം മാത്രമായിരിക്കില്ല ഈ പ്ലാന്റില്‍ വെച്ച് നടക്കുക. മദ്യത്തിന് പുറമെ സ്പിരിറ്റ് ഉത്പാദിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്.

മിന്നലായി മാജിക് എത്തും

മലബാര്‍ മിസ്റ്ററി എന്ന പേരിലായിരുന്നു ആദ്യം മദ്യം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബെവ്‌കോ ആ പേര് മാറ്റി. കരാര്‍ പ്രകാരം മിന്നല്‍ മാജിക് നിര്‍മിക്കാനുള്ള സ്പിരിറ്റ് എത്തുന്നത് രാജസ്ഥാനില്‍ നിന്നാണ്.

സംസ്ഥാനത്ത് മദ്യത്തിന് വിലകുറച്ചു

കേരളത്തില്‍ ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വിലയില്‍ വന്‍ ഇടിവ്. ഓള്‍ഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് റം ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിലയാണ് കുറഞ്ഞത്. 20 രൂപ മുതല്‍ 50 രൂപ വിവിധ ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞതായി കേരള ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.

Also Read: Kerala Liquor Price: കേരളത്തില്‍ മദ്യവില കുറഞ്ഞു; 50 രൂപ വരെ വിലയിടിവ്, ജനപ്രിയ ബ്രാന്‍ഡുകള്‍ പൊള്ളില്ല

മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്‌കോയുടെ നീക്കം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന പല ബ്രാന്‍ഡുകള്‍ക്കും ഉണ്ടായിട്ടില്ല. ധാരാളം കുപ്പികള്‍ പല ഔട്ട്‌ലെറ്റുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ഇവ വിറ്റഴിക്കുന്നതും വിലക്കുറവിലൂടെ ബെവ്‌കോ ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ വിറ്റുവരവുള്ള ചില ബ്രാന്‍ഡുകളുടെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകള്‍ ഇപ്രകാരം

സതേണ്‍ ചോയ്സ് ബ്രാന്‍ഡി- 1,550 രൂപ, ജിബി പ്രീമിയം ബ്രാന്‍ഡി- 780 രൂപ, സതേണ്‍ ചോയ്സ് പ്രീമിയം ബ്രാന്‍ഡി- 1,920 രൂപ, എസ്പിഐ ഗോള്‍ഡ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,60 രൂപ, എസ്പിഐ മെട്രോ സ്പെഷ്യല്‍ ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,060 രൂപ, എസ്പിഐ എം ഗോള്‍ഡ് ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി- 1,060 രൂപ, എസ്പിഐ എം ഗോള്‍ഡ് ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി (ഗോവ)- 1,360 രൂപ, സിബി ചാരിസ് എന്‍ ബീവര്‍ ബ്രാന്‍ഡി- 1,380 രൂപ, സിബി ചാരിസ് എന്‍ ബീവര്‍ വൈറ്റ് ബ്രാന്‍ഡി- 1,380 രൂപ, സതേണ്‍ ചോയ്സ് വൈറ്റ് ബ്രാന്‍ഡി- 1,550 രൂപ, സതേണ്‍ ചോയ്സ് പ്രീമിയം ലൈവ് ബ്രാന്‍ഡി- 1,920 രൂപ, നിക്കോള്‍സ് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ഫ്രഞ്ച് ബ്രാന്‍ഡി വിഎസ്ഒപി- 1,350 രൂപ, നിക്കോള്‍സ് എക്സല്‍ റിസര്‍വ് ഫ്രഞ്ച് ബ്രാന്‍ഡി- 1,270 രൂപ, എസ്പിഐ മെട്രോ സ്പെഷ്യല്‍ വിസ്‌കി- 1,060 രൂപ, എസ്പിഐ എം ഗോള്‍ഡ് വോഡ്ക- 300 രൂപ, എസ്പിഐ എം ഗോള്‍ഡ് ഓറഞ്ച് വോഡ്ക- 1,060 രൂപ, സിബി ചാരിസ് എന്‍ ബീവര്‍ വോഡ്ക- 1,380 രൂപ, സതേണ്‍ ചോയ്സ് ലൈവ് വോഡ്ക- 1,550 രൂപ, സതേണ്‍ ചോയ്സ് പ്രീമിയം ഓറഞ്ച് വോഡ്ക- 1,920 രൂപ, നിക്കോള്‍സ് വി വോഡ്ക പ്രീമിയം ഗ്രെയ്ന്‍- 1,290 രൂപ, സതേണ്‍ ചോയ്സ് ഓറഞ്ച് വോഡ്ക- 1,550 രൂപ, സതേണ്‍ ചോയ്സ് പ്രീമിയം വോഡ്ക- 1,920 രൂപ

English Summary

The Kerala government’s new brandy brand, Minnal Magic, is expected to reach the market this month with an affordable price tag of Rs 400. The launch is likely to attract attention in Kerala’s liquor market due to its budget-friendly pricing.

Follow Us