സംസ്ഥാനത്ത് നവംബറോടെ പുതിയ മദ്യനയം വരും; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി എം. ലിജു

UDF Government to Unveil Kerala's New Liquor Policy by November, Says Minister M Liju: കാർഷിക ഉൽപ്പന്നങ്ങളും പഴങ്ങളും പുളിപ്പിച്ച് നിർമ്മിക്കുന്ന 'ഹോർട്ടി വൈൻ' വിൽക്കാൻ ചാലക്കുടിയിലെ ബേക്കറിക്ക് നൽകിയ അനുമതി അവസാന നിമിഷം എക്സൈസ് വകുപ്പ് ഇടപെട്ട് തടഞ്ഞതോടെയാണ് സംസ്ഥാനത്തെ മദ്യനയം വീണ്ടും വലിയ ചർച്ചയായത്. ലൈസൻസുള്ള ബേക്കറികൾക്കും ഷോപ്പിംഗ് സെൻ്ററുകൾക്കും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ എൽ.ഡി.എഫ് സർക്കാർ വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു

സംസ്ഥാനത്ത് നവംബറോടെ പുതിയ മദ്യനയം വരും; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി എം. ലിജു

എക്സൈസ് മന്ത്രി എം ലിജു

Published: 

19 Oct 2026 | 03:25 PM

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. പുതിയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും, വിവിധ മേഖലകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും മദ്യവിരുദ്ധ സമിതികൾ, ലഹരിവിരുദ്ധ സംഘടനകൾ, മദ്യവ്യവസായ തൊഴിലാളി യൂണിയനുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

നയം രൂപീകരിക്കുന്നതിനായുള്ള എക്സൈസ് വകുപ്പിൻ്റെ ചർച്ചകൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ലഭിച്ച നിർദ്ദേശങ്ങളെല്ലാം സർക്കാർ ക്രോഡീകരിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനകത്തും യു.ഡി.എഫ് മുന്നണിയിലും നടത്തുന്ന വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ നയം പ്രഖ്യാപിക്കുക. നവംബർ പകുതിയോടെയോ അവസാനത്തോടെയോ പുതിയ മദ്യനയം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Electricity Price Hike:എല്ലാരും കേട്ടോളീ..! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് സർചാർജും കൂടും

കാർഷിക ഉൽപ്പന്നങ്ങളും പഴങ്ങളും പുളിപ്പിച്ച് നിർമ്മിക്കുന്ന ‘ഹോർട്ടി വൈൻ’ വിൽക്കാൻ ചാലക്കുടിയിലെ ബേക്കറിക്ക് നൽകിയ അനുമതി അവസാന നിമിഷം എക്സൈസ് വകുപ്പ് ഇടപെട്ട് തടഞ്ഞതോടെയാണ് സംസ്ഥാനത്തെ മദ്യനയം വീണ്ടും വലിയ ചർച്ചയായത്. ലൈസൻസുള്ള ബേക്കറികൾക്കും ഷോപ്പിംഗ് സെൻ്ററുകൾക്കും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ എൽ.ഡി.എഫ് സർക്കാർ വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വൈൻ വിൽക്കാൻ അനുമതി തേടി ചാലക്കുടിയിലെ ഒരു സ്ഥാപനം എക്സൈസ് കമ്മീഷണറെ സമീപിക്കുകയും, നിശ്ചിത ഫീസ് ഈടാക്കിയ ശേഷം ഈ വർഷം ജൂണിൽ ലൈസൻസ് അനുവദിക്കുകയും ചെയ്തിരുന്നു.

ഹോർട്ടി വൈൻ വിൽപന ഉടൻ തുടങ്ങുമെന്ന് ഈ സ്ഥാപനം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്. ഇതേത്തുടർന്ന് മന്ത്രി നേരിട്ട് ഇടപെടുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. പുതിയ സർക്കാരിൻ്റെ മദ്യനയം രൂപീകരിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാലാണ് ലൈസൻസ് റദ്ദാക്കുന്നതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ലൈസൻസിനായുള്ള അപേക്ഷ കൈകാര്യം ചെയ്ത അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. ബേക്കറിക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ തിങ്കളാഴ്ച മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

Kerala Excise Minister M Liju announced a new UDF liquor policy by November. Meanwhile, the department suspended a Chalakudy bakery’s horti wine license

Loading...
Unable to load recommendations.
Follow Us
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്