Electricity Price Hike:എല്ലാരും കേട്ടോളീ..! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് സർചാർജും കൂടും
ഈ തുക നാലുവർഷം കൊണ്ട് ഈടാക്കാൻ ആണ് കെഎസ്ഇബിയുടെ ലക്ഷ്യം. മാത്രമല്ല പീക്ക് സമയവും മാറും എന്നാണ് സൂചന അത് വൈകിട്ട് ആറുമണി മുതൽ രാത്രി 11:30 വരെയാകും. .അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ രീതിയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് 2027 ഏപ്രിൽ മുതൽ............
തിരുവനന്തപുരം: ഉപഭോക്താക്കളെ വെട്ടിലാക്കി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു. വൈദ്യുതി നിരക്കും സർചാർജ് വർദ്ധിപ്പിക്കും എന്ന് റിപ്പോർട്ട്. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാനം ചെയ്തു. എപ്രിൽ മുതൽ അഞ്ചു വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുക. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന് വേണ്ടിയാണ് ഈ നിരക്ക് വർദ്ധനവ്.
ഈ തുക നാലുവർഷം കൊണ്ട് ഈടാക്കാൻ ആണ് കെഎസ്ഇബിയുടെ ലക്ഷ്യം. മാത്രമല്ല പീക്ക് സമയവും മാറും എന്നാണ് സൂചന അത് വൈകിട്ട് ആറുമണി മുതൽ രാത്രി 11:30 വരെയാകും.
.അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ രീതിയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് 2027 ഏപ്രിൽ മുതൽ 2032 മാർച്ച് 31 വരെ പുതിയ നിരക്ക് ഈടാക്കാൻ ആയിട്ട് നീക്കം.
ALSO READ:മുഹമ്മദ് റിയാസിനെതിരായ ED കേസ്: ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്നും ശേഖരിക്കും
നാലുവർഷംകൊണ്ട് സർചാർജും അടക്കം വർദ്ധിപ്പിച്ച് 5000 കോടിയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. മുമ്പ് പീക്ക് സമയമായി ആറുമണി മുതൽ 10 മണി വരെ ആയിരുന്നു കണക്കാക്കിയിരുന്നത് അതിൽ ഒന്നരമണിക്കൂറാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത് എന്ന് സൂചന.
കൂടാതെ രാത്രി 11:30 മുതൽ രാവിലെ 8 മണി വരെ ഓഫ് പീക്ക് ടൈം ആയും കണക്കാക്കും പുതിയ പിക്ക്സമയം പ്രകാരം നിലവിൽ കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് മീറ്ററുകൾ, ടിഒഡി മീറ്ററുകൾ എബിഡി മീറ്ററുകൾ എന്നിവയ്ക്കും ഈ നിരക്ക് ബാധകം ആയിരിക്കും പകൽ സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കുറയ്ക്കാനുള്ള നിർദ്ദേശം വിതരണ കമ്പനിക്ക് നൽകാമെന്നും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പരാമർശിക്കുന്നു.
ENGLISH SUMMARY
Electricity tariffs in the state are set to rise, putting consumers in a difficult position. Reports indicate that both electricity rates and surcharges will be increased. The Regulatory Commission has notified a new tariff policy, which will be in effect for five years starting from April. This rate hike is intended to recover the Electricity Board’s accumulated losses amounting to ₹5,000 crore.