Kerala Weather Alert: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്‌

Kerala High Temperature Advisory : കേരളത്തില്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണം.

Kerala Weather Alert: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്‌

Kerala Heat Wave Alert Today September 7

Published: 

07 Sep 2026 | 06:26 AM

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (സെപ്തംബര്‍ 6) നാളെയും താപനില ഉയരാന്‍ സാധ്യത. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ജനം ജാഗ്രത പാലിക്കണം.

രാവിലെ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പകല്‍ പരമാവധി ഒഴിവാക്കണം.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പാദരക്ഷകള്‍ ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.

Also Read: Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ

കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഡംപിങ് യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും, കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം ഇടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരും, സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

ചൂട് ഉയരുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനും സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ എന്നിവരും ജാഗ്രത പുലര്‍ത്തണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാനം. ഇതിനായി വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. അതുപോലെ, ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.

മഴ സാധ്യതയുണ്ടോ?

സംസ്ഥാനത്ത് മഴ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. പത്തനംതിട്ടി, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല.

English Summary

The Kerala State Disaster Management Authority (KSDMA) has issued a high-temperature alert due to rising heat across the state. The Meteorological Department forecasts temperatures to rise 3 to 4°C above normal on September 7 and 8, 2026. Extreme heat increases the risk of severe health issues like heatstroke, sunstroke, and dehydration. The public is strongly advised to follow official safety guidelines to stay protected.

Loading...
Unable to load recommendations.
Follow Us
Related Stories
കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരി​ഗണന – സേനയിൽ തന്നെ അമർഷം
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി