Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി

Heavy Rain to Continue in Kerala Until July 9 Orange Alert Issued for Five Districts: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരും. രണ്ട് ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി

കേരള കാലാവസ്ഥ റിപ്പോര്‍ട്ട്‌

Published: 

05 Jul 2026 | 02:03 PM

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുന്നു. എന്നാല്‍ വടക്കന്‍ കേരളത്തിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മധ്യകേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരും. രണ്ട് ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍

ജൂലൈ 6 തിങ്കള്‍– കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

ജൂലൈ 7 ചൊവ്വ– കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്നേ ദിവസം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

ജൂലൈ 5 ഞായര്‍– തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 6 തിങ്കള്‍– എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 8 ചൊവ്വ– എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂലൈ 9 ബുധന്‍– കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read: Kerala Weather Update: ഇന്നും മഴ കനക്കും, 3 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ

പ്രത്യേക നിര്‍ദേശങ്ങള്‍

  1. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ തയാറാകണം.
  2. നദിക്കരകള്‍, അണക്കെട്ടുകളുടെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കുക.
  3. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്ന് ഉറപ്പാക്കുകയും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം.
  4. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
  5. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്, അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.
  6. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

English Summary

The India Meteorological Department (IMD) has forecast continued heavy rainfall across Kerala until July 9. Orange Alert has been issued for five districts, while the remaining districts are under Yellow Alert. Southern Kerala is expected to receive comparatively less rainfall during this period, even as monsoon conditions remain active across the state.

Follow Us
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം