AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Life Mission Fraud : ലൈഫ് ഭവന പദ്ധതി; 50 ലക്ഷം തട്ടിയ വില്ലേജ് ഉദ്യോ​ഗസ്ഥ പിടിയിൽ

Village Extension arrested In Life Mission Fraud Case : ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസ് പിടിയിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം ആർ റാണി ലക്ഷ്മിയെയാണ് ( 37 ) പോലീസ് അറസ്റ്റ് ചെയ്തത്. സീതത്തോട് തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതിയിലാണ് ഇവർ ക്രമക്കേട് നടത്തിയത്.

Life Mission Fraud : ലൈഫ് ഭവന പദ്ധതി; 50 ലക്ഷം തട്ടിയ വില്ലേജ് ഉദ്യോ​ഗസ്ഥ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 03 Sep 2026 | 09:13 AM

ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസ് പിടിയിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം ആർ റാണി ലക്ഷ്മിയെയാണ് ( 37 ) പോലീസ് അറസ്റ്റ് ചെയ്തത്. സീതത്തോട് തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതിയിലാണ് ഇവർ ക്രമക്കേട് നടത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വീട് നിർമ്മിക്കുന്നതിനും നവീകരണത്തിനും വേണ്ടി അനുവദിച്ച തുക തട്ടിയെടുത്തു എന്നാണ് ഈ ഉദ്യോഗസ്ഥക്ക് എതിരെയുള്ള കേസ്.

ഗുണഭോക്താക്കളുടെ പട്ടികയിൽ ക്രമക്കേടുകൾ നടത്തി തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 50 ലക്ഷത്തിലേറെ രൂപ വക മാറ്റുകയായിരുന്നു. സീതത്തോട് ഗ്രാമ പഞ്ചായത്തിൽ നിന്ന് 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയും ഇത്തരത്തിൽ തട്ടിയെന്നാണ് കേസ്. ഇരു ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Also Read : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി തിരിച്ചെത്തിയപ്പോൾ സ്വീകരിച്ചില്ല; തിരുവനന്തപുരത്ത് കമ്പിപ്പാരകൊണ്ട് വീട് തകർത്ത് ഭാര്യ

സമാന രീതിയിൽ ആരുവാപുലം ഗ്രാമ പഞ്ചായത്തിലും തട്ടിപ്പ് നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. പോലീസിൽ പരാതി എത്തിയതോടെ തട്ടിയെടുത്ത പണം തിരികെ നൽകി കേസിൽ നിന്ന് തടിയൂരാൻ ഉദ്യോഗസ്ഥ ശ്രമിച്ചതായി റിപ്പോർട്ട് ഉണ്ട്. ബന്ധുക്കൾ തമ്മിൽ ഉണ്ടായ തർക്കത്തിലെ അടിപിടി സംഭവത്തിലും ഇവർക്കെതിരെ കോന്നി പോലീസിൽ കേസ് നിലവിലുണ്ട്.

സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവ‍ർക്ക് ഭവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ്. മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാനാകാതെ പോയിട്ടുള്ള വീടുകളുടെ നിർമ്മാണ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിത‍ർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസത്തിന് സംവിധാനം, താമസ യോ​ഗ്യമല്ലാത്ത വീടുകളുടെ നവീകരണത്തിന് ധന സഹായം എന്നിങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതി വഴി നാല് ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ധനസഹായമായി ഗുണഭോക്താക്കൾക്ക് നൽകുന്നത് . വാർഡ് തലത്തിൽ നിന്നാണ് ലൈഫ് ഭവന പദ്ധതിയിലേക്ക് ഉള്ള ​ഗുണഫോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.

English Summary

A Village Extension Officer has been arrested by the police for committing fraud amounting to over ₹50 lakh in connection with the Life Mission housing scheme. The police arrested M.R. Rani Lakshmi (37), a resident of Puthanveettil, Mlanthadam, Vayayar. She had committed irregularities involving the Life housing scheme in the Seethathode and Thannithode Grama Panchayats.

Follow Us