AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Local Wards Byelection: സംസ്ഥാനത്തെ തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; ചൂണ്ടുവിരലിന് പകരം മഷി പുരട്ടുക നടുവിരലിൽ

Local Wards Byelection Today: വയനാട് ഒഴികെയുള്ള 13 ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

Local Wards Byelection: സംസ്ഥാനത്തെ തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; ചൂണ്ടുവിരലിന് പകരം മഷി പുരട്ടുക നടുവിരലിൽ
Local Wards Byelection
Neethu Vijayan
Neethu Vijayan | Published: 30 Jul 2024 | 06:14 AM

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ഇന്ന് (Local Wards Byelection) ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക് എന്നിവ ഉപയോ​ഗിക്കാം. കൂടാതെ ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവയും ഉപയോഗിക്കാവുന്നതാണ്.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിൽ മായാത്ത മഷി പുരട്ടും. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണ് ഇപ്പോഴത്തെ തീരുമാനം.

ALSO READ: സംസ്ഥാനത്ത് വീണ്ടും ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വയനാട് ഒഴികെയുള്ള 13 ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 76 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

സംക്ഷിപ്ത പുതുക്കലിനെ തുടർന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാർഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടർമാരാണുള്ളത്. 77409 പുരുഷൻമാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡർമാരും. വോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണി മുതൽ മോക്ക് പോൾ നടത്തുന്നതാണ്. ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും. വോട്ടെണ്ണൽ നാളെ രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിലായി നടത്തും. വോട്ടെണ്ണൽ ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.

Follow Us