Kerala MLA’s Salary: എംഎൽഎമാർക്ക് ശമ്പളം വെറും 2000 രൂപയോ? ആനുകൂല്യങ്ങൾ അതിലേറെ
Kerala MLA Salary and Allowances: 140 അംഗങ്ങളാണ് കേരള നിയമസഭയിൽ ഉള്ളത്. ഇതിൽ 70 അംഗങ്ങളും, ഇത്തവണ സഭയിലേക്ക് ആദ്യമായി കടന്നുവരുന്ന പുതുമുഖങ്ങളാണ്. എംഎൽഎമാർക്ക് മാസം എത്ര രൂപയാണ് ശമ്പളമായി കിട്ടുന്നതെന്ന് അറിയാമോ? പതിനായിരങ്ങളാണോ, ലക്ഷങ്ങളോ, ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളുണ്ടോ? വിശദമായി അറിയാം....

ചാണ്ടി ഉമ്മൻ, രമേശ് പിഷാരടി
പതിനാറാം കേരള നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ഇന്ന് നിയമസഭാ മന്ദിരത്തിൽ നടന്നു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 140 അംഗങ്ങളാണ് കേരള നിയമസഭയിൽ ഉള്ളത്. ഇതിൽ പകുതിയോളം പേരും, അതായത് 70 അംഗങ്ങളും, ഇത്തവണ സഭയിലേക്ക് ആദ്യമായി കടന്നുവരുന്ന പുതുമുഖങ്ങളാണ്. ഇനിയുള്ള അഞ്ച് വർഷം മണ്ഡലങ്ങൾക്ക് വേണ്ടി, ഇവർ നിയമസഭയിൽ ശബ്ദമുയർത്തും. എന്നാൽ എംഎൽഎമാർക്ക് മാസം എത്ര രൂപയാണ് ശമ്പളമായി കിട്ടുന്നതെന്ന് അറിയാമോ? പതിനായിരങ്ങളാണോ, ലക്ഷങ്ങളോ, ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളുണ്ടോ? വിശദമായി അറിയാം….
എംഎൽഎമാരുടെ ശമ്പളം
സ്ഥിര ശമ്പളമായി 2000 രൂപയാണ് ലഭിക്കുന്നത്. കൂടാതെ, നിയോജക മണ്ഡലം അലവൻസായി 25000 രൂപ, ട്രാവൽ അലവൻസ് 20000 രൂപ, ടെലഫോൺ അലവൻസ് 11000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, മറ്റ് അലവൻസുകളായി 8000 രൂപയും ലഭിക്കുന്നുണ്ട്. ഇങ്ങനെ ഒരു എംഎൽഎയ്ക്ക് ശമ്പളമായി ആകെ ലഭിക്കുന്നത് 70000 രൂപയാണ്.
ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും എംഎൽഎമാർക്ക് ലഭിക്കുന്നുണ്ട്. സഭാ സമ്മേളനങ്ങളിലും സഭ സമിതികളിലും പങ്കെടുക്കുമ്പോൾ ദിനബത്തയായി 1000 രൂപയും സംസ്ഥാനത്തിന് പുറത്താണെങ്കിൽ 1200 രൂപയും ലഭിക്കും. റോഡ് യാത്രയ്ക്കും അലവൻസ് നൽകുന്നുണ്ട്. പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വിതമാണ് കിട്ടുന്നത്. കൂടാതെ കെഎസ്ആർടിസിയിൽ ആജീവനാന്ത സൗജന്യയാത്രയാണ്. 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമുണ്ട്.
ALSO READ: പിണറായി വിജയന് ശമ്പളം 2000 രൂപ! പ്രതിപക്ഷ നേതാവിന് ആനുകൂല്യങ്ങൾ എന്തെല്ലാം?
പ്രതിവർഷം നാല് ലക്ഷം രൂപയുടെ ഇന്ധന/ ട്രെയിൻ ട്രാവൽ കാർഡ് ലഭിക്കും. ഇതുപയോഗിച്ച് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാവുന്നതാണ്. ഭാര്യ/ ഭർത്താവ് എന്നിവരെ കൂടാതെ ഒരു സഹായിയേയും കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ്/ സെക്കൻഡ് ക്ലാസ് എസി സൗകര്യം ഉപയോഗപ്പെടുത്താം. അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാവുന്നതാണ്. കൂടാതെ രണ്ട് പേരെ സഹായികളായും നിയമിക്കാം. ഇവരുടെ ശമ്പളം സർക്കാർ നൽകുന്നതാണ്.
സൗജന്യ ചികിത്സയും എംഎൽഎമാർക്ക് ഉണ്ടായിരിക്കുന്നതാണ്. ചികിത്സ ചെലവ് സർക്കാർ വഹിക്കും. 20 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസാണ് ലഭിക്കുന്നത്. 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പയും ലഭിക്കും. കുറഞ്ഞ പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ ഹൗസ് ബിൽഡിങ് അഡ്വാൻസ്, താമസത്തിന് ചെറിയ വാടകയിൽ എംഎൽഎ ഹോസ്റ്റൽ/ ഗസ്റ്റ് ഹൗസ് സൗകര്യവും ഉണ്ടാകും.
പെൻഷൻ ആനുകൂല്യങ്ങൾ
എംഎൽഎമാർക്ക് പെൻഷൻ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. പ്രതിമാസ പെൻഷനായി 8000 രൂപയാണ് ലഭിക്കുന്നത്. 5 വർഷം പൂർത്തിയാക്കിയാൽ 20000 രൂപ, പിന്നീടുള്ള ഓരോ വർഷത്തിന് 1000 രൂപ അധികം, 70 കഴിഞ്ഞവർക്ക് 3000 രൂപ അധികവും ലഭിക്കും. പരമാവധി പെൻഷൻ 50000 രൂപയാണ്. എംഎൽഎ മരിച്ചാൽ ആശ്രിതർക്കും അതേ തുക പെൻഷൻ ലഭിക്കുന്നതാണ്.
English Summary
Kerala MLA Salary and Allowances: MLAs in Kerala receive a fixed salary of Rs 2,000. In addition, they receive a constituency allowance of Rs 25,000, a travel allowance of Rs 20,000, a telephone allowance of Rs 11,000, an information allowance of Rs 4,000, and other allowances of Rs 8,000. Thus, the total salary received by an MLA is Rs 70,000.