Pinarayi Vijayan: പിണറായി വിജയന് ശമ്പളം 2000 രൂപ! പ്രതിപക്ഷ നേതാവിന് ആനുകൂല്യങ്ങൾ എന്തെല്ലാം?
Pinarayi Vijayan’s Salary, Allowances, and Official Benefits: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയാണ് ചർച്ചയാവുന്നതാണ്. ശമ്പളത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങളും പ്രതിപക്ഷ നേതാവിന് ലഭിക്കുന്നതാണ്. അദ്ദേഹത്തിന് മാസംതോറും എത്ര കിട്ടുമെന്ന് വിശദമായി അറിഞ്ഞാലോ...
പത്ത് വർഷത്തെ ഭരണത്തിന് ശേഷം, പിണറായി വിജയൻ ഇനി നിയമസഭയിൽ എത്തുന്നത് പ്രതിപക്ഷ നേതാവിന്റെ റോളിലാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്ന വിഡി സതീശനാണ് ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്ത് എന്ന പ്രത്യേകതയും ഇനി വരുന്ന നിയമസഭ സമ്മേളനത്തിനുണ്ട്. ഇപ്പോഴിതാ, പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയാണ് ചർച്ചയാവുന്നതാണ്. അദ്ദേഹത്തിന് മാസംതോറും എത്ര കിട്ടുമെന്ന് വിശദമായി അറിഞ്ഞാലോ…
പ്രതിപക്ഷ നേതാവിന്റെ ശമ്പളം
ക്യാമ്പനിറ്റ് പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവിന് 2000 രൂപ മാത്രമാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത്. ക്ഷാമബത്തയായി 38,429 രൂപ ലഭിക്കും. മണ്ഡല അലവൻസായി 40,000 രൂപയാണ് കിട്ടുന്നത്. യാത്രാ അലവൻസായി 17,000 രൂപയും കിട്ടും. ഇങ്ങനെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മാസം ശമ്പളമായി 97,429 രൂപയാണ് ലഭിക്കുന്നത്.
ശമ്പളത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങളും പ്രതിപക്ഷ നേതാവിന് ലഭിക്കുന്നതാണ്. അദ്ദേഹത്തിനും കുടുംബത്തിനും പൂർണ ചികിത്സ പരിരക്ഷ ലഭിക്കും. വെഹിക്കിൾ അഡ്വാൻസായി 10 ലക്ഷം രൂപ, ഹൗസ് അഡ്വാൻസ് ആയി 20 ലക്ഷം രൂപ, മായി ഒരു ഔദ്യോഗിക വസതി, കാറും, പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന് ലഭിക്കുന്നതാണ്.
ALSO READ: വിഡിക്ക് ശമ്പളം രണ്ട് ലക്ഷത്തിനടുത്ത്, മുഖ്യന് സൗകര്യങ്ങൾ വേറെയും!
പിണറായി വിജയൻ – ആസ്തി
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിണറായി വിജയന്റെ ആസ്തി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനും ഭാര്യക്കും 1.05 കോടി രൂപയുടെ സമ്പാദ്യമാണ് ആകെ ഉള്ളത്. ഇതിൽ പ്രതിപക്ഷ നേതാവിന് 45,35,620 രൂപയും ഭാര്യ കമലയ്ക്ക് 60,58,442 രൂപയും സമ്പാദ്യമുണ്ട്. പിണറായി വിജയന്റെ കൈവശം 10,000 രൂപയും ഭാര്യ കമലയുടെ കൈവശം 5000 രൂപയുമുണ്ട്.
സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപ, തലശ്ശേരി എസ്.ബി.ഐ.യിൽ 5,13,847 രൂപ, പിണറായി സർവീസ് സഹകരണ ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിൽ 1,90,134 രൂപ എന്നിങ്ങനെയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്. ഭാര്യ കമലയ്ക്ക് എസ്.ബി.ഐ. തലശ്ശേരി ശാഖയിൽ 1,59,963 രൂപ, എസ്.ബി.ഐ. തിരുവനന്തപുരം ശാഖയിൽ 53,346 രൂപ, മാടായി സർവീസ് സഹകരണ ബാങ്കിൽ രണ്ട് അക്കൗണ്ടിൽ 4,84,109 രൂപ, മൗവ്വഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിൽ 3,90,720 രൂപ, 11,27,795 രൂപ, 2,68,987 രൂപ, പിണറായി സഹകരണ ബാങ്കിൽ 245 രൂപ, കണ്ണൂർ ടി.എസ്.ബി.യിൽ 4,79,856 രൂപ, കണ്ണൂർ സബ് ട്രഷറിയിൽ 5,50,000 രൂപ, എസ്.ബി.ഐ. കാടാച്ചിറ ശാഖയിൽ രണ്ട് അക്കൗണ്ടുകളിലായി 11,51,496 രൂപ എന്നിങ്ങനെയാണ് നിക്ഷേപം.
ഓഹരി വിവരങ്ങൾ
മലയാളം കമ്യൂണിക്കേഷനിൽ 1000 രൂപ, സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ 500 രൂപ, പിണറായി ഇൻഡസ്ട്രിയൽ സഹകരണസംഘത്തിൽ 100 രൂപ, കണ്ണൂർ വിമാനത്താവളത്തിൽ ഒരുലക്ഷം രൂപ എന്നിവയുടെ ഓഹരിയാണ് പ്രതിപക്ഷ നേതാവിനുള്ളത്. കൂടാതെ ഭാര്യ കമലയുടെ പേരിൽ മലയാളം കമ്യൂണിക്കേഷനിൽ 20,000 രൂപ, കണ്ണൂർ വിമാനത്താവളത്തിന് രണ്ടുലക്ഷം രൂപ എന്നിവയുടെ ഓഹരിയുമുണ്ട്.
ഇതിനോടൊപ്പം അഴിയൂർ പോസ്റ്റ് ഓഫീസിൽ 10,000 രൂപയുടെ റിക്കറിങ് ഡിപ്പോസിറ്റും 10 പവനുമുണ്ട്. പിണറായി വിജയന് പിണറായിയിൽ 58 സെന്റും കേളാലൂരിൽ 20 സെന്റും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
English Summary:
Opposition Leader Pinarayi Vijayan, gets only Rs 2,000 as basic salary. He gets Rs 38,429 as Dearness allowance and gets Rs 40,000 as constituency allowance. He also gets Rs 17,000 as travel allowance. Apart from the salary, the opposition leader will also get some other benefits. He and his family will get full medical coverage.