NH 66 Toll: തിരുവനന്തപുരം – കാസർഗോഡ് യാത്രയ്ക്ക് 6000 രൂപയിലധികം! എൻഎച്ച് 66 ടോൾ നിരക്കുകളിൽ വൻ മാറ്റമോ?

Kerala NH 66 Toll Rates Update: കേരളത്തിൽ വാഹന യാത്രക്കാർക്ക് ടോൾ ഇനത്തിൽ വൻ തുക നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ പോയിവരാൻ ഇരുവശത്തേക്കുമായി 6,000 രൂപയോളം ടോൾ നൽകേണ്ടി വരുമെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന സൂചന.

NH 66 Toll: തിരുവനന്തപുരം - കാസർഗോഡ് യാത്രയ്ക്ക് 6000 രൂപയിലധികം! എൻഎച്ച് 66 ടോൾ നിരക്കുകളിൽ വൻ മാറ്റമോ?

പ്രതീകാത്മക ചിത്രം

Updated On: 

07 Sep 2026 | 08:54 PM

ദേശീയപാത 66 (NH 66) ആറുവരിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിൽ വാഹന യാത്രക്കാർക്ക് ടോൾ ഇനത്തിൽ വൻ തുക നൽകേണ്ടി വരുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട്. നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ പോയിവരാൻ ഇരുവശത്തേക്കുമായി 6,000 രൂപയോളം ടോൾ നൽകേണ്ടി വരുമെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന സൂചന.

തിരുവനന്തപുരം – കാസർഗോഡ് ടോൾ

2024ലെ കണക്കനുസരിച്ച് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 11 ടോൾ പ്ലാസകളിലായി ആകെ 1650 രൂപയാണ് ഒരു ഭാഗത്തേക്ക് മാത്രം ടോൾ നൽകേണ്ടത്. 2 ടോൾ പ്ലാസകൾകൂടി അധികം നിർമിക്കുന്നതിനു പുറമേ, ആകെ ടോൾനിരക്ക് 3000 രൂപ വരെയായി ഉയർത്തുമെന്നാണ് വിവരം. ഇതോടെ, ഇരുവശത്തേക്കുമുള്ള കാർയാത്രയ്ക്ക് 6000 രൂപയിലധികം ടോൾ ഇനത്തിൽ മാത്രം നൽകേണ്ടി വരും.

ഒരു വശത്തേക്കുള്ള യാത്രയ്ക്ക് മാത്രം ടോൾ നിരക്ക് 3,000 രൂപ വരെയാകും. ഇത് വന്ദേഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലാണ്. വന്ദേഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ കാസർകോട്–തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 2,860 രൂപയാണ്.

ALSO READ: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?

നിലവിൽ റൂട്ടിലെ 5 ടോൾ പ്ലാസകൾ വഴി ഒരു വശത്തേക്ക് ഒരു കാറിന് 585 രൂപയാണ് ഈടാക്കുന്നത് എന്നിവയാണ് നിലവിലെ കൊളശ്ശേരി, കുമ്പളം, തിരുവല്ലം, വെട്ടിച്ചിറ, ഒളവണ്ണ ബൂത്തുകൾ. പാത നിർമാണം പൂർത്തിയാകുന്നതോടെ 8 പുതിയ ടോൾ പ്ലാസകൾ കൂടി പ്രവർത്തനക്ഷമമാകും. ശരാശരി 60 കിലോമീറ്റർ ഇടവിട്ടായിരിക്കും പുതിയ ടോൾ പ്ലാസകൾ നിർമ്മിക്കുക. ചാലിങ്കാൽ, കല്യാശ്ശേരി, അഴിയൂർ, നാട്ടിക, എരമല്ലൂർ, കൃപാസനം ജംങ്ഷൻ, ഓച്ചിറ, കല്ലുവാതുക്കൽ എന്നിവയാണ് നിർമാണത്തിൽ ഇരിക്കുന്നവ.

നിരക്ക് കൂട്ടുന്നത് എന്തുകൊണ്ട്?

നിർമാണ ചെലവ് വർധിച്ചതും നിർമാണ രീതിയിൽ വന്ന മാറ്റങ്ങളുമാണ് ഉയർന്ന നിരക്കിന് കാരണം. ഫ്ലൈഓവർ, വയഡക്ട്, തുരങ്കങ്ങൾ എന്നിവ ഉൾപ്പെടുന്ന റീച്ചുകളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ ടോൾ ഈടാക്കാം. അരൂർ – തുറവൂർ ഉയരപ്പാതയിലെ എരമല്ലൂർ പ്ലാസയിലായിരിക്കും ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുക. ഇവിടെ വാഹനം നിർത്താതെ തന്നെ ക്യാമറകൾ വഴി ഫാസ്റ്റ്ടാഗിൽ (FASTag) നിന്ന് ബാരിയർ രഹിതമായി (Multi-Lane Free Flow) പണം ഈടാക്കുന്നതായിരിക്കും.

English Summary:

Toll charges on Kerala’s NH 66 are expected to rise significantly after the highway construction is completed. Rates may also be higher on sections involving elevated roads, viaducts and tunnels.

Loading...
Unable to load recommendations.
Follow Us
Related Stories
നല്ല ചൂടിനൊപ്പം പവർ കട്ട് ഫ്രീ! സംസ്ഥാനത്ത് ഇന്നും ​വൈദ്യുതി മുടങ്ങും
തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് മറിഞ്ഞുവീണ് രണ്ട് മരണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
Thiruvananthapuram Metro: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?
Karuvatta Murder Case: പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവർ; കരുവാറ്റ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ
അ‌ട്ടപ്പാടി ഭവാനിപ്പുഴയിലെ മൃതദേഹങ്ങൾ: തലയറുത്ത് കൊന്നത് അ‌ച്ഛൻ; പ്രതിയെക്കുറിച്ച് സൂചന കിട്ടി
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി