Thiruvananthapuram Metro: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?
Thiruvananthapuram Metro Updates: ഡിപിആർ പ്രകാരം, പാപ്പനംകോടും ആനയറയിലും വൻ ഇന്റർമോഡൽ മൊബിലിറ്റി ഹബ്ബുകളാണ് നിർമ്മിക്കപ്പെടുന്നത്. തലസ്ഥാന നഗരിയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡിപിആർ തയ്യാറാക്കിയത്.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ ഡിപിആർ പ്രകാരം, പാപ്പനംകോടും ആനയറയിലും വൻ ഇന്റർമോഡൽ മൊബിലിറ്റി ഹബ്ബുകളാണ് നിർമ്മിക്കപ്പെടുന്നത്. തലസ്ഥാന നഗരിയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (DMRC) സാങ്കേതിക സഹായത്തോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡിപിആർ തയ്യാറാക്കിയത്.
തിരുവനന്തപുരം മെട്രോ – ഒന്നാം ഘട്ടം
പദ്ധതിയുടെ ഒന്നാം ഘട്ടം പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ നീളത്തിലാണ് വരുന്നത്. ഇതിൽ 27 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. പൂർണ്ണമായും എലിവേറ്റഡ് (ഉയരത്തിലുള്ള പാത) രീതിയിലായിരിക്കും പാത നിർമ്മിക്കുന്നു. ഭൂഗർഭ ഭാഗം ഉൾപ്പെടുത്താതെ പൂർണമായും ഉയർന്ന ഇടനാഴിയായിട്ടാണ് ഡിപിആർ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം, നഗരത്തിലെ തിരക്കുള്ള ഭാഗങ്ങളിൽ ഭാഗങ്ങളിൽ ഭൂഗർഭ പാത പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തിരുവനന്തപുരം മെട്രോ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്റ്റേഷനുകളിലേക്കുള്ള പ്രവേശന, യാത്രക്കാർക്കുള്ള എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ ഡിപിആറിൽ നിർദേശിച്ചിട്ടുണ്ട്. ഗതാഗത തടസ്സം കുറയ്ക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തി അലൈൻമെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന സ്റ്റേഷൻ വരെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി സാധ്യമാക്കുന്നതായിരിക്കും.
ALSO READ: കോഴിക്കോട് ലൈറ്റ് മെട്രോ ഉടൻ ! കൂടെ എയർപോർട്ട് കണക്റ്റിവിറ്റിയും
സ്റ്റേഷനുകൾ എവിടെയെല്ലാം?
നിർമ്മാണച്ചെലവ് ഏകദേശം 8,000 കോടി രൂപയാണ്. തിരുവനന്തപുരം മെട്രോ ആദ്യഘട്ടത്തിൽ 27 സ്റ്റേഷനുകളാണ് ഉൾപ്പെട്ടിരിക്കുന്നു. കരമന, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവെളി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഈഞ്ചക്കൽ എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം 20 ഏക്കർ സ്ഥലത്ത് മെട്രോ യാർഡും അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും.
ഇന്റർമോഡൽ ഹബ്ബുകൾ
ദേശീയപാത 66, കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, പാർവ്വതി പുത്തനാർ ജലപാത എന്നിവയുടെ സാമീപ്യം കണക്കിലെടുത്താണ് ആനയറയെ മെട്രോ, റോഡ്, റെയിൽ, വ്യോമ, ജല ഗതാഗതങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന മൾട്ടിമോഡൽ സംയോജിത കേന്ദ്രമാക്കുന്നത്. അതുപോലെ, നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല തുടങ്ങിയ തെക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്കായി വൻ പാർക്കിംഗ് സൗകര്യമൊരുക്കും. സ്വകാര്യ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്ത് മെട്രോയിലേക്ക് മാറാൻ സാധിക്കുന്ന ‘പാർക്ക് ആൻഡ് റൈഡ്’ സംവിധാനവുമുണ്ടാകും.
English Summary:
The Detailed Project Report for the proposed Thiruvananthapuram Metro has proposed major intermodal transport hubs at Pappanamcode and Anayara to improve connectivity and ease daily commuting.