AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala PSC :പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ പോലീസ് അന്വേഷണം, നിയമോപദേശം തേടാന്‍ സര്‍ക്കാര്‍

Public Service Commission Recruitment Irregularities:സംശയ നിഴലിലായ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) നിയമനത്തിനെതിരെ പോലീസ് അന്വേഷണത്തിന് സാധ്യത. ക്രമക്കേടില്‍ പോലീസിലെ വിജിലന്‍സ് വിഭാഗത്തിനെ കൊണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ടാണ് പരീക്ഷാ ക്രമക്കേട് പുറത്തുവന്നത്.

Kerala PSC :പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ പോലീസ് അന്വേഷണം, നിയമോപദേശം തേടാന്‍ സര്‍ക്കാര്‍
Public Service CommissionImage Credit source: Facebook / Kerala Public Service Commission
Amal KV
Amal KV | Updated On: 05 Jul 2026 | 07:26 AM

തിരുവനന്തപുരം:  സംശയ നിഴലിലായ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി)
നിയമനത്തിനെതിരെ പോലീസ് അന്വേഷണത്തിന് സാധ്യത. ക്രമക്കേടില്‍ പോലീസിലെ വിജിലന്‍സ് വിഭാഗത്തിനെ കൊണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ടാണ് പരീക്ഷാ ക്രമക്കേട് പുറത്തുവന്നത്. ഇടതു സംഘടനാ നേതാവനായി വഴിവിട്ട നീക്കങ്ങള്‍ നടന്നു എന്നാണ് പരാതി. വിഷയത്തില്‍ പി.എസ്.സിയുടെ ആഭിമുഖ്യത്തിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര വിജിലന്‍സ് ഭാഗത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പി.എസ്.സി ബോര്‍ഡ് തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ അടിമുടി ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. ഉയര്‍ന്ന ശമ്പളമുള്ള സുപ്രധാന പദവിയിലേക്ക് നടന്ന പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാതെ മൂല്യനിര്‍ണയം നടത്തി എന്നും അതുവഴി ഒരു ഉദ്യോഗാര്‍ത്ഥിക്ക് അനുകൂലമായി നിയമനം ലഭിച്ചു എന്നും ആണ് ആരോപണം നിലനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ റാങ്ക് ലിസ്റ്റ് റമദാന്‍ ഗാനം അന്വേഷണം നടത്താനും പിഎസ്സി ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടു എന്ന് ആക്ഷേപം ഉണ്ടായത്.

ആഭ്യന്തര വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത് എങ്കില്‍ പി എസ് സി ക്ക് അകത്തും പുറത്തും നടന്നേക്കാവുന്ന ക്രമക്കേടുകളും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പരീക്ഷാ കണ്‍ട്രോളറിലേക്ക് അന്വേഷണ ചുമതല പോകുമ്പോള്‍ വകുപ്പുതല വിഷയങ്ങളില്‍ മാത്രമായി അത് ഒതുങ്ങും. മാത്രമല്ല വിവാദമായ പരീക്ഷയുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിച്ച് നിന്നതും ഇതേ ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നതിനാല്‍ നീതിയുക്തമായ തീരുമാനം പ്രതീക്ഷിക്കാനും കഴിയില്ല എന്നാക്ഷേപവും ഉയര്‍ന്നു. വിഷയത്തില്‍ പിഎസ്‌സി അംഗങ്ങള്‍ക്കിടയിലും അതൃപ്തി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് വിഷയത്തിലെ അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തില്‍ മാത്രമല്ല അതിനു സമാനമായി ഒട്ടേറെ റാങ്ക് ലിസ്റ്റുകള്‍ സംബന്ധിച്ചും നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, സര്‍വ്വകലാശാല പി.ആര്‍.ഒ തുടങ്ങിയ തസ്തികകളിലെ നിയമന നടപടികളെ കുറിച്ചാണ് പരാതികള്‍ പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഇതില്‍ തുടര്‍നടപടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഒരുപക്ഷേ ഈ പരാതികള്‍ എല്ലാം വിജിലന്‍സ് അന്വേഷണ പരിധിയിലേക്ക് വരാനാണ് നിലവില്‍ സാഹചര്യം ഒരുങ്ങുന്നത്.

English Summary

The State Public Service Commission (PSC) is under a cloud of suspicion, and a police investigation into the recruitment process is likely. The government is considering entrusting the probe into the irregularities to the Police Vigilance Wing and has decided to seek legal advice on the matter. The examination irregularities came to light in connection with the appointment of the Chief of the State Planning Board.

Follow Us