Kerala Pulse Polio Immunization: മറക്കരുതേ! പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; തുള്ളിമരുന്ന് നൽകുക 19,80,224 കുട്ടികൾക്ക്

Kerala Pulse Polio Immunization On June 28: 22,288 ബൂത്തുകളാണ് സംസ്ഥാനത്തൊട്ടാകെ സജീകരിച്ചിരിക്കുന്നത്. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ഇക്കുറി പോളിയോ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.

Kerala Pulse Polio Immunization: മറക്കരുതേ! പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; തുള്ളിമരുന്ന് നൽകുക 19,80,224 കുട്ടികൾക്ക്

പ്രതീകാത്മക ചിത്രം

Published: 

27 Jun 2026 | 06:39 AM

തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ (ജൂൺ 28 ഞായറാഴ്ച) നടക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ഇക്കാര്യം നേരത്തെ അറിയിച്ചത്. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നാളെ തന്നെ അഞ്ചുവയസ്സിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 (നാളെ) ഞായറാഴ്ച രാവിലെ 8ന് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എംപി, തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുളള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുക. പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുന്നതാണ്.

ALSO READ: സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് എട്ട് പേർക്ക്, നിപ നിരീക്ഷണത്തിലായിരുന്ന ഒരാളെ ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി

ഇതിനായി 22,288 ബൂത്തുകളാണ് സംസ്ഥാനത്തൊട്ടാകെ സജീകരിച്ചിരിക്കുന്നത്. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ഇക്കുറി പോളിയോ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.

യാത്രയിലും പോളിയോ നൽകാം

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നകുന്നതിന് 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻ്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ നാളെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്.

കണക്കുകൾ ഇങ്ങനെ

1980കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികളുടെ അംഗവൈകല്യത്തിന് കാരണമായ മാരക രോഗമായിരുന്നു പോളിയോ. ഈ മഹാമാരിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ 1995-ൽ രാജ്യം ഒന്നടങ്കം ‘പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനുശേഷം രോഗബാധിതരുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി 2011-ന് ശേഷം ഇന്ത്യയിൽ ഒരു പോളിയോ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യ പോളിയോ മുക്തമായെങ്കിലും, നമ്മുടെ അയൽരാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ ചില രാജ്യങ്ങളിൽ ഇപ്പോഴും ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആഗോളതലത്തിൽ രോഗം പൂർണ്ണമായി ഇല്ലാതാകുന്നതുവരെ നമ്മുടെ കുട്ടികൾക്ക് കൃത്യസമയത്ത് പോളിയോ തുള്ളിമരുന്നുകൾ നൽകേണ്ടതുണ്ട്.

English Summary:

Kerala Health Department is conducting a state-wide Pulse Polio Immunization campaign tomorrow, June 28 Sunday. Ensure every child below five years receives the life-saving polio drops. Check operational booth timings and safety guidelines here.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം