AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shigella Outbreak:സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് എട്ട് പേർക്ക്, നിപ നിരീക്ഷണത്തിലായിരുന്ന ഒരാളെ ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി

Shigella Outbreak: Kerala Reports 8 New Cases as Total Tally Rises: കോഴിക്കോട് മൂന്ന് പേർക്കും, വയനാട് രണ്ട് പേർക്കും രോഗബധ സ്ഥിരീകരിച്ചപ്പോൾ, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം ഷിഗെല്ലാ സ്ഥിരീകരിച്ചവരുടെ എണ്ണം 180-തായി വർധിച്ചു

Shigella Outbreak:സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് എട്ട് പേർക്ക്, നിപ നിരീക്ഷണത്തിലായിരുന്ന ഒരാളെ ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Jun 2026 | 10:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൂടി ഷിഗെല്ലാ രോഗ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് പേർക്കും, വയനാട് രണ്ട് പേർക്കും രോഗബധ സ്ഥിരീകരിച്ചപ്പോൾ, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം ഷിഗെല്ലാ സ്ഥിരീകരിച്ചവരുടെ എണ്ണം 180-തായി വർധിച്ചു. ആറ് മരണങ്ങളും സ്ഥിരീകരിച്ചു. ഈ വർഷം 256 പേർക്കാട് സംസ്ഥാനത്ത് ഷിഗെല്ലാ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം കോഴിക്കോട് നിപ സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ആളുടെ സഹപ്രവർത്തകനായിരുന്ന ഇദ്ദേഹത്തെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്. 21 ദിവസത്തെ ക്വാറൻ്റൈൻ പുർത്തിയാക്കിയതോടെയാണ്. ഇദ്ദേഹത്തെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്. അതേസമയം രോഗം സ്ഥിരീകരിച്ച മധ്യവയസ്കൻ ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണ്.

Also Read: Private Bus Strike: ജൂലൈ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കൂ

എന്താണ് ഷിഗെല്ല?

ഷിഗെല്ല എന്ന ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.

അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.

ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.

രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്

വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

English Summary

Kerala reported eight new cases of Shigella today, with infections confirmed in Kozhikode (3), Wayanad (2), and one each in Malappuram, Thrissur, and Ernakulam. This brings the total number of Shigella cases in the state for the month of June to 180, including six deaths. The total number of cases reported so far this year has reached 256.

Follow Us