Railway Update: എറണാകുളം ജങ്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകൾക്ക് നിയന്ത്രണം, വഴി തിരിച്ചു വിടുന്നവയും വൈകി ഓടുന്നവയും

Trains Diverted via Kottayam: എറണാകുളം ജങ്ഷനിൽ രാത്രികാല ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ, മാവേലി എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുകയും ചില സർവീസുകൾ വൈകിയോടുകയും ചെയ്യും.

Railway Update: എറണാകുളം ജങ്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിനുകൾക്ക് നിയന്ത്രണം, വഴി തിരിച്ചു വിടുന്നവയും വൈകി ഓടുന്നവയും

പ്രതീകാത്മക ചിത്രം

Published: 

18 May 2026 | 05:00 PM

തിരുവനന്തപുരം: എറണാകുളം ജങ്ഷനിലെ (സൗത്ത്) ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ ജൂൺ 3 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ അർധരാത്രിയിലാണ് പണികൾ ക്രമീകരിച്ചിരിക്കുന്നത്. ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുമ്പോൾ മറ്റ് ചില ട്രെയിനുകൾ വൈകിയോടും.

കോട്ടയം വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

ആലപ്പുഴ വഴിയുള്ള സർവീസുകൾ ഒഴിവാക്കി താഴെ പറയുന്ന ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ഇവയ്ക്ക് പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:

  • ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128): മെയ് 27 മുതൽ ജൂൺ 3 വരെ കോട്ടയം വഴി സർവീസ് നടത്തും. സ്റ്റോപ്പുകൾ: കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്ന‍ൂർ.
  • തിരുവനന്തപുരം നോർത്ത്‌–മംഗളൂരു ജങ്‌ഷൻ അന്ത്യോദയ എക്‌സ്‌പ്രസ്‌ (16355): മെയ് 28, 30 തീയതികളിൽ കോട്ടയം വഴിയായിരിക്കും. സ്റ്റോപ്പുകൾ: ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ട‍ൗൺ (നോർത്ത്).

ALSO READ:ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

  • മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16603): മെയ് 29-ന് കോട്ടയം വഴി തിരിച്ചുവിടും. സ്റ്റോപ്പുകൾ: എറണാകുളം ട‍ൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ.
  • ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി എക്‌സ്‌പ്രസ്‌ (22207): മെയ് 29-ന് കോട്ടയം വഴിയായിരിക്കും സർവീസ്. സ്റ്റോപ്പുകൾ: എറണാകുളം ട‍ൗൺ, കോട്ടയം, ചെങ്ങന്നൂർ.

വൈകിയോടുന്ന ട്രെയിനുകൾ

അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ താഴെ പറയുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും

  • മാവേലി എക്‌സ്‌പ്രസ്‌ (16603): മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ മെയ് 27 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ 40 മിനിട്ട് വൈകിയോടും.
  • മംഗളൂരു ജങ്‌ഷൻ–കൊച്ചുവേളി എക്‌സ്‌പ്രസ്‌ (16356): മെയ് 29-ന് സർവീസ് നടത്തുന്ന ട്രെയിൻ അരമണിക്കൂർ (30 മിനിറ്റ്) വൈകിയോടും.

ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ട്രെയിനുകളുടെ സമയക്രമവും റൂട്ടും മുൻകൂട്ടി മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യണമെന്ന് റെയിൽവേ അറിയിച്ചു.

English Summary

Train regulations will be in place from May 27 to June 3 due to nighttime track maintenance work at the Ernakulam Junction railway station. Several key services, including the Guruvayur–Chennai Egmore Express and the Maveli Express, will be diverted via Kottayam with additional temporary stops. Passengers should expect delays, as the Mangaluru Central–Thiruvananthapuram Central Maveli Express and the Mangaluru Junction–Kochuveli Express will run late during this period.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?