AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: മിന്നലും മഴയും കൂടെ കാറ്റും; സംസ്ഥാനം മുഴുവൻ യെല്ലോ അലേർട്ടിൽ

IMD Warns of Heavy Rains, Thunderstorms, and Strong Winds Across Kerala Districts: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചത്. കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായി കേരളത്തിൽ ഒക്ടോബർ 19 വരെയുള്ള മഴ തുടരനാണ് സാധ്യത

Kerala Rain Alert: മിന്നലും മഴയും കൂടെ കാറ്റും; സംസ്ഥാനം മുഴുവൻ യെല്ലോ അലേർട്ടിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 16 Oct 2026 | 06:36 AM

തിരുവനന്തപുരം: കേരളത്തിലാകെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകും എന്നും മുന്നറിയിപ്പിൽ പ്രത്യേകം പറയുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മഴ മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുലർച്ചെ നാല് മണിക്ക് പുറപ്പെടുവിച്ച ദിനാന്തരീക്ഷ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം അതിനാൽ യെല്ലോ അലേർട്ട് വിവിധ ജില്ലകളിൽ തുടരും

യെല്ലോ അലേർട്ട്

17/10/2026: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്

18/10/2026: കോഴിക്കോട്, വയനാട്, കണ്ണൂർ

19/10/2026: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചത്. കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായി കേരളത്തിൽ ഒക്ടോബർ 19 വരെയുള്ള മഴ തുടരനാണ് സാധ്യത. ഇടിമിന്നലും, ശക്തമായ കാറ്റും ഉണ്ടായേക്കാം എന്നതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അന്തോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

The IMD issued a yellow alert across all 14 districts of Kerala due to heavy rainfall and thunderstorms driven by active cyclonic circulations, with adverse weather expected until October 19.

Follow Us