Kerala Weather Alert: നാളെ മുതൽ മഴയുടെ മുഖം മാറും, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

Extremely Heavy Rain Predicted for Next 5 Days: ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഓറഞ്ച് അലർട്ട് കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ എന്നീ ജില്ലകൾക്കും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത തിങ്കൾ, ചൊവ്വാ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Kerala Weather Alert: നാളെ മുതൽ മഴയുടെ മുഖം മാറും, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

Rain Alert

Updated On: 

05 Jun 2026 | 03:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായത് മുതൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയതിന് പിന്നാലെ നാളെ മുതൽ മഴയുടെ ശക്തി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് എല്ലാ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്.
ഓറഞ്ച് അലർട്ട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലുണ്ട്. യെല്ലോ അലർട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഉള്ളത്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഓറഞ്ച് അലർട്ട് കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ എന്നീ ജില്ലകൾക്കും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത തിങ്കൾ, ചൊവ്വാ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രതാ നിർദേശങ്ങൾ

  • ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ പകൽ സമയത്ത് തന്നെ മാറി താമസിക്കേണ്ടതാണ്.

Also Read: കാലവർഷം എത്തി മക്കളെ…. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ; ഈ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും വീഴാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
  • നദികൾ മുറിച്ചുകടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. മേൽപ്പാലങ്ങളിൽ കയറി സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും പൂർണ്ണമായി ഒഴിവാക്കുക.
  • വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത രാത്രിയാത്രകളും നിയന്ത്രിക്കുക.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്.
  • കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

മുൻകരുതൽ നടപടികളെക്കുറിച്ചും അലർട്ടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും സന്ദർശിക്കുക. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് അലർട്ടുകളിൽ മാറ്റങ്ങൾ വരാവുന്നതാണ്.

English Summary

On June 10, 2026, Prime Minister Narendra Modi will become India’s longest continuously serving democratically elected leader, surpassing the historic 4,398-day record set by the nation’s first Prime Minister, Jawaharlal Nehru. This milestone marks India’s dramatic transition from a foundational, state-controlled economy into a hyper-competitive, digitally connected global powerhouse.

Follow Us
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം