Kerala Rain Alert: കാലവർഷം പടിവാതിലിൽ! ഇന്നും മഴ തന്നെ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Today Malayalam: മഴയോടൊപ്പം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20ാം തീയതി വരെ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള മരണം വർദ്ധിച്ചുവരികയാണ്. അതിനാൽ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ ശ്രമിക്കണം.

Kerala Rain Alert: കാലവർഷം പടിവാതിലിൽ! ഇന്നും മഴ തന്നെ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതീകാത്മക ചിത്രം

Published: 

17 May 2026 | 05:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് (Kerala Rain Alert Today) കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയോടൊപ്പം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20ാം തീയതി വരെ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള മരണം വർദ്ധിച്ചുവരികയാണ്. അതിനാൽ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് കൂടുതലായും സാധ്യതയുള്ളത്.

ALSO READ: പേമാരി എത്തുന്നു വൈകിട്ടോടെ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം

ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാലും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലും, കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് 18 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പറഞ്ഞ കാലയളവിൽ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കാലവർഷം എത്തിയോ?

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറൻ – തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, നിക്കോബാർ ദ്വീപുകളിലുടനീളവും, ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തവണ കാലവർഷം കേരളത്തിൽ മെയ്‌ 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നും (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) അധികൃതർ അറിയിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അതിനാൽ കേരളത്തിൽ 18ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത അതോടൊപ്പം ഇടി മിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

17ന് (ഇന്ന്): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ട്.

18ന് (നാളെ-തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

English Summary:

Kerala Rain Alert Today On May 17th Sunday Predicted Isolated Heavy Rainfall In Some Districts. In The Latest Report Of IMD Says, Yellow Alert In 9 Districts Due To Heavy Rain, Thunder And Storm. Also Read About Monsoon Path And Latest Weather Update In Kochi, Thiruvananthapuram.

Follow Us
Related Stories
G Sudhakaran: ‘മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; തന്നാല്‍ നന്ദിയുണ്ടാകും; ഇല്ലെങ്കിലും പ്രശ്‌നമില്ല’
VD Satheesan Cabinet : ആഭ്യന്തരത്തിൽ അനുനയം ഫലം കണ്ടു! രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിൽ
Kerala Lottery Result: കിട്ടുണ്ണിയേട്ടാ ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം എത്തി; ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍
Kerala Rain Alert: പേമാരി എത്തുന്നു വൈകിട്ടോടെ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം
Alappuzha News: ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
Kerala Cabinet Formation:മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും, ഇക്കാര്യങ്ങളിൽ ധാരണയാകും!
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്