Kerala Rain Alert: വടക്കൻ കേരളത്തിൽ മഴ തിമിർക്കും; ഈ ജില്ലക്കാർ സൂക്ഷിക്കുക, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം എട്ടാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥയിലെ മാറ്റം അനുസരിച്ച് വരും മണിക്കൂറിൽ ഈ പ്രവചനം മാറിമറിഞ്ഞേക്കാം.

Kerala Rain Alert: വടക്കൻ കേരളത്തിൽ മഴ തിമിർക്കും; ഈ ജില്ലക്കാർ സൂക്ഷിക്കുക, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

05 May 2026 | 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പല പ്രദേശങ്ങളിലും മഴ ശക്തമാകാൻ (Kerala Rain Alert) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ വേനൽമഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് അസഹനീയമായി നിലനിന്നിരുന്ന ചൂടിന് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാലും പല പ്രദേശങ്ങളും ഇനിയും മഴ ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം എട്ടാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സാധാരണയായി ഉച്ചയ്ക്ക് ശേശമുള്ള സമയങ്ങളിലാണ് ഇടിയും മിന്നലും അനുഭവപ്പെടുന്നത്. അതിനാൽ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസായ സ്ഥലത്ത് നിൽക്കുകയോ മലമുകളിലോ മറ്റോ പോകുകയോ ചെയ്യരുത്.

ALSO READ: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ

അതേസമയം, സംസ്ഥാനത്ത് ഇന്നെവിടെയും അലർട്ടുകൾ നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ നാളെയും എട്ടാം തീയതിയും മഴ മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കാലാവസ്ഥയിലെ മാറ്റം അനുസരിച്ച് വരും മണിക്കൂറിൽ ഈ പ്രവചനം മാറിമറിഞ്ഞേക്കാം. നിലവിലുള്ള മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

  • ആറാം തീയതി (നാളെ-ബുധൻ): കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.
  • ഏഴാം തീയതി (വ്യാഴം): എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  • എട്ടാം തീയതി (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.

സംസ്ഥാനത്ത് ചൂട് കുറഞ്ഞോ?

കേരളത്തിൽ അതിശക്തമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തിയെങ്കിലും വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് തന്നെയാണ് പ്രവചനം. മഴ മുന്നറിയിപ്പില്ലാത്ത എല്ലാ ജില്ലകളിലും ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ട്. 40 ഡിഗ്രി വരെ രേഖപ്പെടുത്തികൊണ്ട് ഇത്തവണ പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിൽ 39, 38 ഡി​ഗ്രി സെൽഷ്യസിലാണ് താപനില റിപ്പോർട്ട് ചെയ്തിരുന്നത്. സൂര്യാതപ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ

  1. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്തെ ചൂട് ശരീരത്തിൽ ഏൽക്കരുത്.
  2. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.
  3. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം. കൂടാതെ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
  4. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രയിലാണെങ്കിൽ വെള്ളം കൈയ്യിൽ കരുതണം.
  5. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  6. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

English Summary:

India Meteorological Department (IMD) has issued a rain alert on May 5, tuesday. In a new weather report explains, heavy rainfall occurs in northern region of kerala within next three hours. Also warn lightning and thunder.

 

Follow Us
Related Stories
UDF Chief Minister: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്
Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ
CM Pinarayi Vijayan Resign: ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു
Kerala Assembly Election Result 2026 : നേമത്ത് പൂട്ടിയതും കഴക്കൂട്ടത്തും ചാത്തന്നൂരും പുതിയ അക്കൗണ്ടും തുറന്ന് ബിജെപി; ഇത് പുതിയ തുടക്കമോ?
Kerala Assembly Election Result 2026: 10 വർഷത്തിന് ശേഷം പടിയിറക്കം; മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ
Kerala Assembly Election Result 2026: ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്