Kerala Rain Alert: ചക്രവാതചുഴിയും ന്യൂനമർദ്ദവം, പെരുമഴ തോരുന്നില്ല! ഈ ജില്ലകാർ കരുതിയിരിക്കുക; കാലാവസ്ഥ

Kerala Rain Alert Today Latest Update: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വരുന്ന 11ാം തീയതി വരെ സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

Kerala Rain Alert: ചക്രവാതചുഴിയും ന്യൂനമർദ്ദവം, പെരുമഴ തോരുന്നില്ല! ഈ ജില്ലകാർ കരുതിയിരിക്കുക; കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

08 May 2026 | 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഇന്നും ശക്തമായി (Kerala Rain Alert Today) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വരുന്ന 11ാം തീയതി വരെ സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് ലഭിക്കുന്നത് വേനൽലിൽ പെയ്യേണ്ട മഴയുടെ ഭാ​ഗമാണ്. കാലവർഷം ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ല. മെയ് അവസാനത്തോടെ മൺസൂൺ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.

അതേസമയം, കേരളത്തിലെ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുകൂടാതെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ഉച്ചയ്ക്ക് ശേഷം ഇടിവെട്ടി മഴ, ഒപ്പം കാറ്റും; ഈ ജില്ലകാർ സൂക്ഷിക്കുക, കാലാവസ്ഥ മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നും അധികാരികൾ നിർദ്ദേശിക്കുന്നു. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇടിക്കും മിന്നലിനും കൂടുതൽ സാധ്യതയുള്ളത്. അതിനാൽ ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറേണ്ടതാണ്.

ചക്രവാതച്ചുഴി രൂപപ്പെട്ടു

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തെക്കുപടിഞ്ഞാറൻ മധ്യപ്രദേശ് വരെ, കർണാടകയുടെ ഉൾഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തി (Trough/Wind discontinuity) നിലനിൽക്കുന്നു. ഇതിൻ്റെ ഭാ​ഗമായി വരുന്ന 11ാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

  • ഇന്ന് (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  • ഒമ്പതാം തീയതി (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  • പത്താം തീയതി (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.
  • പതിനൊന്നാം തീയതി (തിങ്കൾ): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.

English Summary:

Kerala Latest Rain Alert Predict Yellow Alert In Four Districts. IMD Issues Isolated Rainfall From Today To Next 11th, Due To Cyclonic circulation In Arabian Sea. Today We Expected Rainfall With Thunder And Lightning In Several Districts.

 

 

Follow Us
Related Stories
Kerala CM Race : പട നയിച്ചവൻ ഭരിക്കട്ടെ; മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ പോര് തെരുവിലേക്ക്, സതീശനായി പ്രതിഷേധം, കെ.സിക്കായി പാലഭിഷേകം
Pinarayi Vijayan : അങ്ങനെ അവസാനം നാലാം നാൾ പിണറായി വിജയൻ പ്രതികരിച്ചു! ‘തോൽവി അപ്രതീക്ഷിതം’
Kerala Lottery Result Today: ഇന്ന് കോടികൾ നിങ്ങളുടെ പോക്കറ്റിലേക്കോ?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം ഇടിവെട്ടി മഴ, ഒപ്പം കാറ്റും; ഈ ജില്ലകാർ സൂക്ഷിക്കുക, കാലാവസ്ഥ മുന്നറിയിപ്പ്
Rubber Price Hike: ഇനി റബറാണ് താരം, വില റോക്കറ്റ് പോലെ കുതിയ്ക്കുന്നു… കർഷകർക്ക് ഇനി വരുന്നത് ലാഭത്തിന്റെ കാലം
Kerala CM Race: മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എഐസിസി; യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്