Kerala Rain Alert: മഴ തിരുമ്പി വന്തിട്ടേന്‍! കാലവര്‍ഷം വീണ്ടും ശക്തമാകുന്നു? എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്‌

Kerala Rain Alert Latest Update: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ടുള്ളത്.

Kerala Rain Alert: മഴ തിരുമ്പി വന്തിട്ടേന്‍! കാലവര്‍ഷം വീണ്ടും ശക്തമാകുന്നു? എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്‌

Kerala Rain Alert

Updated On: 

20 Jun 2026 | 03:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ (ജൂണ്‍ 21) എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ടുള്ളത്. ജൂണ്‍ 22-നും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അന്ന് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ജൂണ്‍ 23-ന് മഞ്ഞ അലര്‍ട്ടുള്ളത്. മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. ജൂണ്‍ 24-ന് എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ്. ഗ്രീന്‍ അലര്‍ട്ടുള്ള ജില്ലകളില്‍ നേരിയതോ മിതമായതോ ആയ തോതില്‍ മഴ പ്രതീക്ഷിക്കാം.

മത്സ്യബന്ധനത്തിന് പോകരുത്‌

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 21, 22 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂണ്‍ 21 മുതല്‍ 23 വരെ കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാലാണ് കാലാവസ്ഥ വകുപ്പ് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശിച്ചത്.

Also Read: Kerala Weather Update: മഴ വരുന്നുണ്ടേ! രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മാറിയ കാലാവസ്ഥാ പ്രവചനം

കടലാക്രമണത്തിന് സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്താം. നാളെ കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2.30 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.

മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അപകടമേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറി താമസിക്കണം. ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കരുത്.

ഇവിടെ മഴ, അവിടെ ചൂട്!

അതേസമയം, അതേസമയം, ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. തെലങ്കാന, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഉയർന്ന താപനില അനുഭവപ്പെട്ടു. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു.

മഹാരാഷ്ട്രയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും (മധ്യപ്രദേശിനോട് ചേർന്നുള്ള ഭാഗങ്ങൾ), വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, തെലങ്കാന, ഗോവ, കിഴക്കൻ ഉത്തർപ്രദേശ്, അതിനോട് ചേർന്നുള്ള ബിഹാർ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില രേഖപ്പെടുത്തി.

കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്‌

English Summary

Kerala is expected to experience heavy rain again, with yellow alerts issued for eight districts on June 21 and 22. Fishermen are advised not to venture into the sea off the Kerala-Lakshadweep and Karnataka coasts due to strong winds. Coastal areas, especially in Thiruvananthapuram, face a risk of sea surges and high waves until tonight. Residents in vulnerable coastal areas must remain vigilant and move to safer places if directed by authorities.

Follow Us
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ