മഴ കനക്കുന്നു; നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Holiday for educational institutions : സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്.അതി തീവ്രമായ മഴ ഉണ്ടാകും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ ( ജൂലൈ 1 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ബുനാഴ്ച കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. അതി തീവ്രമായ മഴ ഉണ്ടാകും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ ( ജൂലൈ 1 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ബുനാഴ്ച കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടാകില്ല.
Also Read: മഴ ശക്തമാകുമോ? ഇരട്ട ചക്രവാതചുഴി; അലർട്ടുകളിൽ മാറ്റം, കാലാവസ്ഥ
കണ്ണൂരും കാസര്‍കോടും കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് തുടരുന്നത്. കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വ്യാപകമായി മഴ തുടരുകയാണ്. കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തിലേതിന് സമാനമായി ജൂലൈ മാസത്തിലും സാധാരണയെക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്‍നിനോ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മഴയില്‍ കുറവ് വരുന്നത്. തുടരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാാണ് സാധ്യത കാണുന്നത്. അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഇപ്പോള്‍ ന്യൂട്രല്‍ സ്ഥിതിവിശേഷം തുടരുകയാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒരോ പ്രദേശത്തെയും അധികൃതര്‍ നല്‍കുന്ന മുന്നിറിയിപ്പുകള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക.
English Summary
The rains continue to be heavy in the state. Following the warning of very heavy rains, the district collectors have announced a holiday for educational institutions in two districts of North Kerala tomorrow (Wednesday, July 1). The holiday comes after the Meteorological Department issued an orange alert in these districts on Wednesday.