Kerala Ration Card: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?
Kerala Civil Supplies Rules, Two Ration Cards in One House: ഒരേ വീട്ടിൽ തന്നെ ഒന്നിലധികം കാർഡുകള്‍ നിയമപരമായി തന്നെ നേടാൻ സാധിക്കുമെന്ന് അറിയാമോ? സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം, ഇത്തരത്തിൽ പുതിയ റേഷൻ കാർഡ് ആർക്കൊക്കെ സ്വന്തമാക്കാം, എങ്ങനെ അപേക്ഷിക്കാം? വിശദമായി അറിഞ്ഞാലോ..

പ്രതീകാത്മക ചിത്രം
ഒരു വീടിന് ഒരു റേഷൻ കാർഡ്, പൊതുവെ എല്ലാവരിലുമുള്ള ധാരണ ഇങ്ങനെയാണ്. എന്നാൽ ഒരേ വീട്ടിൽ തന്നെ ഒന്നിലധികം കാർഡുകള്‍ നിയമപരമായി തന്നെ നേടാൻ സാധിക്കുമെന്ന് അറിയാമോ? സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം, ഇത്തരത്തിൽ പുതിയ റേഷൻ കാർഡ് ആർക്കൊക്കെ സ്വന്തമാക്കാം, എങ്ങനെ അപേക്ഷിക്കാം? വിശദമായി അറിഞ്ഞാലോ..
പ്രത്യേക റേഷൻ കാർഡ് ആർക്കൊക്കെ?
- ഒരേ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരാണെങ്കിലും സ്വന്തമായി വരുമാനവും, പ്രത്യേക അടുക്കളയും, സ്വന്തം നിലയിലുള്ള ചിലവുകളും ആണെങ്കില്‍ പ്രത്യേക റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. ഇത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
- വിവാഹ ശേഷം ഭാര്യയുടെ പേര് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കാര്‍ഡിലേക്ക് മാറ്റുകയോ, അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുകയോ ചെയ്യാം.
- ജോലിയ്‌ക്കോ, ബിസിനസിനോ വേണ്ടി സ്ഥിരമായി മറ്റൊരു നഗരത്തിലേക്ക് മാറുകയാണെങ്കില്‍, പഴയ കാര്‍ഡില്‍ നിന്ന് പേര് നീക്കി പുതിയ മേല്‍വിലാസത്തില്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം.
- ഒരു വീട്ടില്‍ പ്രത്യേക അടുക്കളയും, പ്രത്യേക വരുമാനവും ഉണ്ടെങ്കില്‍ അവിവാഹിതര്‍ക്ക് ഉള്‍പ്പെടെ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. നിലവിലെ മേൽവിലാസത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും താമസിക്കുന്നവരുമായ അവിവാഹിതർക്ക് സ്വന്തമായി റേഷൻ കാർഡ് നേടാം.
- ഇവർക്ക് ‘ഏകാംഗ കുടുംബം’ എന്ന വിഭാഗത്തിലായിരിക്കും കാർഡ് ലഭിക്കുക.
- എന്നാൽ, മാതാപിതാക്കളോടൊപ്പം താമസിച്ച് ഒരേ അടുക്കള ഉപയോഗിക്കുന്ന അവിവാഹിതർക്ക് പ്രത്യേക കാർഡ് ലഭിക്കില്ല.
ALSO READ: 6 ലിറ്റർ മണ്ണെണ്ണ ആർക്കൊക്കെ? സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിച്ചു
പുതിയ കാർഡിന് അപേക്ഷിക്കേണ്ട വിധം
- നിലവിലെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
- ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുതിയ കാര്‍ഡിനായി അപേക്ഷിക്കുക.
- തിരിച്ചറിയല്‍ രേഖ, പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, പേര് നീക്കം ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.
- ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം പുതിയ കാര്‍ഡ് അനുവദിക്കും.
റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ആവശ്യമായ യോഗ്യതകള്‍
- അപേക്ഷകന്‍ ഇന്ത്യന്‍ പൗരനും, കേരളത്തില്‍ സ്ഥിരതാമസക്കാരനുമായിരിക്കണം.
- അപേക്ഷകന്റെയോ ഒപ്പമുള്ള കുടുംബാംഗങ്ങളുടെയോ പേരില്‍ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നിലവില്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കാന്‍ പാടില്ല.
- പ്രത്യേക കുടുംബമായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് സ്വന്തമായി വരുമാനവും, വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ പ്രത്യേക അടുക്കളയും ഉണ്ടായിരിക്കണം.
English Summary:
Kerala’s Civil Supplies rules allow more than one ration card in the same house under certain conditions. Unmarried individuals who earn their own income, manage their own household expenses, and have lived at the current address for at least one year can apply for a separate ration card.
Loading...
Unable to load recommendations.
Follow Us